Advertisment

ചോറാണോ ചപ്പാത്തിയാണോ ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നത് ? അറിയാം ..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

മിക്കവരുടെയും സംശയമാണ് ചോറാണോ ചപ്പാത്തിയാണോ ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതെന്ന്. ഇവക്ക്​ രണ്ടിനും അവയുടെതായ ഗുണങ്ങളും ന്യൂനതകളുമുണ്ട്​.

Advertisment

രണ്ടും കാർബോ ഹൈഡ്രേറ്റിലും കലോറി മൂല്യത്തിലും തുല്യരാണ്​. എന്നാൽ പോഷണ മൂല്യത്തിൽ വ്യത്യാസമുണ്ട്​. ​അരിഭക്ഷണത്തെ അപേക്ഷിച്ച്​ ചപ്പാത്തി പ്രോട്ടീൻ, ഫൈബർ എന്നിവയാൽ സമ്പന്നമാണ്​. ഇത്​ കൂടുതൽ ഉൗർജദായകമാണ്​.

publive-image

എന്നാൽ അന്നജത്തി​ന്‍റെ സാന്നിധ്യം കാരണം ദഹനത്തിന്​ ഏറെ സഹായകമാണ്​ അരിഭക്ഷണം.

പോഷക ഗുണം പരി​ഗണിച്ചാൽ ചപ്പാത്തിയാണ്​ ചാമ്പ്യൻ. എന്നാൽ സോഡിയത്തിന്‍റെ അംശം ചപ്പാത്തിയിൽ കൂടുതലാണ്​. 120 ഗ്രാം ഗോതമ്പിൽ 190 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്​. എന്നാൽ അരിയിൽ സോഡിയം ഇല്ല.

ചപ്പാത്തിയുടെ ഒാരോ അംശവും നിങ്ങളുടെ ശരീരത്തിന്​ കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്​, ഫോസ്​ഫറസ്​ എന്നീ ഘടകങ്ങൾ നൽകുന്നു.എന്നാൽ ചോറിൽ കാൽസ്യം ഇല്ല. പൊട്ടാസ്യം, ഫോസ്​ഫറസ്​ എന്നിവയുടെ സാന്നിധ്യം കുറവുമാണ്​.

ചോറിൽ ചപ്പാത്തിയെ അപേക്ഷിച്ച്​ ഫൈബർ അംശം കുറവാണ്​. ചപ്പാത്തിയിൽ ഉയർന്ന അളവിൽ പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്നു. ചപ്പാത്തി ഫൈബറിനാൽ സമ്പുഷ്​ടമായതിനാൽ വിശക്കാതെ കൂടുതൽ സമയം നിൽക്കാൻ സഹായിക്കുന്നു. അതിനാൽ അവ ഭാരക്കുറവിനും സഹായിക്കുന്നു.

ദഹിക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ നിങ്ങളുടെ രക്​തത്തിലെ പഞ്ചസാരയുടെ അളവിനെ യഥാവിധം നിലനിർത്താൻ ചപ്പാത്തി സഹായിക്കുന്നു.

രാത്രിയില്‍ ചപ്പാത്തി നാലില്‍ കൂടുതല്‍ കഴിക്കരുത്. വൈകിട്ട് ഏഴരയോടെ രാത്രി ഭക്ഷണം കഴിക്കുകയും വേണം. ഇനി ചോറാണ് കഴിക്കുന്നതെങ്കില്‍ തവിട്ടു നിറത്തിലുള്ള അരിയാണ് ഉപയോഗിക്കേണ്ടത്.

Advertisment