Advertisment

ആരോഗ്യ മാഗസിനു വേണ്ടി പൂര്‍ണ്ണ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് വനിതാ ക്രിക്കറ്റ് താരം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

പൂര്‍ണ്ണ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് വനിതാ ക്രിക്കറ്റ് താരം. ഇംഗ്ലണ്ട് താരം സാറാ ടെയ്‌ലറാണ് നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തത് . വുമണ്‍സ് ഹെല്‍ത്ത് എന്ന ആരോഗ്യ മാഗസിനു വേണ്ടിയായിരുന്നു ഫോട്ടോ ഷൂട്ട് ചെയ്തത്. സാറ തന്നെയാണ് ചിത്രംപുറത്തു വിട്ടത്.

Advertisment

publive-image

വനിതകളുടെ മാനസീകാരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായായരുന്നു പരിപാടി. വനിതാ ക്രിക്കറ്റില്‍ അറിയപ്പെടുന്ന വിക്കറ്റ് കീപ്പര്‍ കൂടിയാണ് സാറാ.എന്നെ അടുത്തറിയാവുന്നവര്‍ക്ക് ഇതൊരു അത്ഭുതമായിരിക്കും. കാരണം എന്നെ സംബന്ധിച്ചടത്തോളം ഇതൊരു പ്രശ്‌നമുള്ള കാര്യമാണ്.

എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അതിനു ശേഷം താന്‍ കൂടുതല്‍ കരുത്തയായെന്നും മാഗസിന്‍ അധികൃതരോട് നന്ദിയുണ്ടെന്നും സാറാ ചിത്രത്തിന്റെ അടിക്കുറുപ്പായി എഴുതി.

sara photoshoot
Advertisment