Advertisment

ആരോഗ്യ പ്രവര്‍ത്തകര്‍ കല്യാണ വീട്ടിലും മരണവീട്ടിലുമടക്കം പരിശോധന നടത്തുന്നു.

New Update

തൃപ്രയാർ : നിരീക്ഷണത്തിലുള്ളവരെ വിളിച്ച് കാര്യങ്ങൾ തിരക്കണം. എന്തെങ്കിലും സംശയമു ണ്ടെങ്കിൽ അത് പരിഹരിച്ച് നൽകണം. പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കണം. തളിക്കുളത്തെ ആരോഗ്യ പ്രവർത്തകർ കർമ നിരതരാണ്.

Advertisment

publive-image

226-പേരാണ് തളിക്കുളത്ത് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ മരണം ഉണ്ടായ വീടുക ളുണ്ട്. വിവാഹം നിശ്ചയിച്ച വീടുകളുണ്ട്. അവിടെയൊക്കെയെത്തി കാര്യങ്ങൾ മനസ്സിലാക്കി കൊടു ക്കാൻ മനസ് സമർപ്പിച്ചവരാണ് ഇവിടത്തെ ആരോഗ്യ പ്രവർത്തകർ. വലപ്പാട്, വാടാന പ്പള്ളി പോലീസും ഇവർക്കൊപ്പമുണ്ട്. ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ഹനീഷ്‌കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.എം. വിദ്യാസാഗർ, കെ.എ. ജിതിൻ, അന്ന റോസ്, ഇ.എം. മായ, സി.ഐ. സീനത്ത് ബീവി, കെ.ഡി. രമ്യ എന്നിവരാണ് തളിക്കുളത്ത് ആരോഗ്യ പരിപാലന ത്തിന് ശ്രദ്ധാലുക്കളായി ഉള്ളത്. വാടാനപ്പള്ളി പോലീസ് സ്‌റ്റേഷനിലെ സനൽകുമാർ, ശരത് ബാബു, വലപ്പാട് പോലീസ് സ്‌റ്റേഷനിലെ രാജേഷ്, ലെനിൻ എന്നിവരാണ് സഹായത്തിനുള്ളത്.

ശനിയാഴ്ചത്തെ വീട് സന്ദർശനത്തിലാണ് നിരീക്ഷണത്തിലുള്ള യുവാവിന്റെ മാതാപിതാക്കൾ ജോലിക്ക് പോകുന്നവരാണെന്ന് മനസ്സിലായത്. രണ്ടു പേരോടും അവധിയെടുക്കണമെന്ന് രേഖാ മൂലം അറിയിപ്പ് നൽകിയാണ് മടങ്ങിയത്. നിരീക്ഷണത്തിലുള്ളവരെല്ലാം നിർദേശങ്ങൾ പാലിക്കു ന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.

വിഷയത്തിന്റെ ഗൗരവം എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വിദേശത്ത് നിന്ന് വരുന്ന വരെ തുടക്കത്തിൽ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അല്പം അധ്വാനിക്കണമെന്നും അവർ പറയുന്നു.

Advertisment