Advertisment

ബംഗ്ലാവുകള്‍, കാറുകള്‍, സ്വര്‍ണം, പണം, നിക്ഷേപം എന്നിവയിലായി 101 കോടിരൂപയുടെ സ്വത്തുക്കള്‍ ഉണ്ടെന്ന് ഹേമമാലിനിയുടെ സത്യവാങ്മൂലം.....അഞ്ചു വര്‍ഷത്തിനിടെ വര്‍ധിച്ചത് 30 കോടിയുടെ സ്വത്ത്

New Update

ഇന്ത്യയിലെ ശതകോടീശ്വരരില്‍ ഒരാള്‍ കൂടിയാണ് ജനലക്ഷങ്ങള്‍ ഇപ്പോഴും അരാധകരായുള്ള നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഹേമമാലിനി.

Advertisment

മഥുര ലോക്‌സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി വീണ്ടും മല്‍സരിക്കുന്ന നടി നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തിനെക്കുറിച്ചുള്ള സത്യവാങ്മൂലത്തിലാണ് ശതകോടികളുടെ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

publive-image

കഴിഞ്ഞ അഞ്ചുവര്‍ഷത്തനിടെ 30 കോടിയിലധികം സ്വത്തിന്റെ വര്‍ധനവാണ് നടി സമര്‍പ്പിച്ച കണക്കുകളില്‍നിന്നു വ്യക്തമാകുന്നത്.

ബംഗ്ലാവുകള്‍, കാറുകള്‍, സ്വര്‍ണം, പണം, നിക്ഷേപം എന്നിവയിലായി 101 കോടിരൂപയുടെ സ്വത്തുണ്ടെന്നാണ് പുതുതായി സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ഹേമമാലിനി സമ്മതിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് 2014-ല്‍ മല്‍സരിക്കുമ്പോള്‍ 64 കോടിയുടെ സ്വത്തിന്റെ രേഖകള്‍ നടി ഹാജരാക്കിയിരുന്നു.

അഞ്ചു വര്‍ഷത്തിനിടെ വര്‍ധിച്ചത് 30 കോടിയുടെ സ്വത്ത്. ഇക്കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഭര്‍ത്താവ് ധര്‍മേന്ദ്രയുടെ സ്വത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 12. 30 കോടിയാണ് അദ്ദേഹത്തിന്റെ സ്വത്തെന്നും ഹേമമാലിനി സത്യവാങ്മൂലത്തില്‍ പറയുന്നു.

2011-ല്‍ 30 ലക്ഷത്തിലധികം രൂപയ്ക്ക് വാങ്ങിയ ഒരു മെഴ്‌സിഡസ് അടക്കം രണ്ടു കാറുകളാണ് ഹേമമാലിനിക്ക് സ്വന്തമായുള്ളത്. 2005-ല്‍ അഞ്ചുലക്ഷത്തോളം രൂപയ്ക്കു വാങ്ങിച്ച ടൊയോട്ടയുടെ കാറാണ് മറ്റൊന്ന്. ഹേമമാലിനിക്ക് പുതിയ കാറുകളോടാണ് താല്‍പര്യമെങ്കില്‍ ധര്‍മേന്ദ്രയ്ക്ക് വിന്റേജ് കാറുകളാണ് താല്‍പര്യം. റേഞ്ച് റോവറും മാരുതി 800 നും പുറമെ ഒരു മോട്ടോര്‍ സൈക്കിളും അദ്ദേഹത്തിനു സ്വന്തമായുണ്ട്.

ശതകോടിശ്വരിയാണെങ്കിലും ഹേമമാലിക്കും ധര്‍മേന്ദ്രയ്ക്കും കടങ്ങളുമുണ്ട്. നടിക്ക് ആറേമുക്കാല്‍ കോടിയുടെ കടമുണ്ടെങ്കില്‍ ധര്‍മേന്ദ്രയ്ക്ക് ഏഴരക്കോടിയുടെ കടമാണുള്ളത്. മുംബൈയിലെ ജൂഹുവില്‍ ബംഗ്ലാവ് നിര്‍മിക്കാന്‍ വേണ്ടി ലോണ്‍ എടുത്ത വകയിലാണ് പ്രധാനമായും കടം വന്നിരിക്കുന്നത്. 58 കോടിക്ക് നടനും നടിയും കൂടി വാങ്ങിച്ച ജൂഹുവിലെ സ്ഥലത്തിനും വീടിനും ഇപ്പോള്‍ 100 കോടിയിലധികം വിലമതിക്കും.

Advertisment