Advertisment

കുവൈറ്റില്‍ ചെവിയില്‍ മൈക്രോഫോണുകള്‍ ഒളിപ്പിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ തട്ടിപ്പ്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ ചെവിയില്‍ മൈക്രോഫോണുകള്‍ ഒളിപ്പിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ തട്ടിപ്പ് . ചെവിയില്‍ ഘടിപ്പിച്ച ഉപകരണങ്ങളുടെ ചെറിയ ഭാഗങ്ങള്‍ നീക്കുന്നതിനായി ഏകദേശം പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരു മാസത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. കുവൈറ്റിലെ ഒരു ഓണ്‍ലൈന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisment

publive-image

ചികിത്സ തേടിയ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തന്നെ ചെവിയില്‍ ഉപകരണങ്ങള്‍ കൂടുങ്ങിയ നിലയില്‍ ഏകദേശം 100 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കുന്നു .

ചില വിദ്യാര്‍ത്ഥികള്‍ പരീക്ഷ കഴിയുമ്പോള്‍ തന്നെ ചെവിയില്‍ ഘടിപ്പിച്ച ഉപകരണങ്ങള്‍ വിദഗ്ധമായി നീക്കം ചെയ്യുന്നു. മറ്റു ചിലരാകട്ടെ പ്രശ്‌നം ഗുരുതരമായി ആശുപത്രിയിലേക്ക് ഓടുന്നു.

ഇത്തരം ഉപകരണങ്ങള്‍ ചെവിയില്‍ ഘടിപ്പിക്കുന്നത് ആഴത്തിലുള്ള മുറിവുകള്‍ക്കും, അള്‍സറിനും , രക്തസ്രാവത്തിനും , ചെവികളില്‍ അണുബാധയ്ക്കും, കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

kuwait kuwait latest
Advertisment