Advertisment

പാലക്കാട് നിന്നും കശ്മീരിലേക്ക് 24 കാരന്റെ കാല്‍നടയാത്ര !

New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് നിന്നും കശ്മീരിലേക്ക് കാല്‍നടയായി യാത്ര പുറപ്പെട്ടിരിക്കുകയാണ് ഈ 24 കാരന്‍. പാലക്കാട് മേപ്പറമ്പ് സ്വദേശിയായ ഫാഹിം ആണ് തന്റെ സ്വപ്‌നയാത്രയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. മൂന്നു മാസം കൊണ്ട് കശ്മീരില്‍ എത്താനാകുമെന്നാണ് ഫാഹിമിന്റെ പ്രതീക്ഷ.

സ്ഥലങ്ങൾ കാണാനുള്ള ആഗ്രഹത്താലാണ് മേപ്പറമ്പ് നിന്ന് കാശ്മീരിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. യാത്രയിൽ വൈകുന്നേരങ്ങളിൽ താമസിക്കുവാനായി എവിടെയെങ്കിലും സൗകര്യപ്പെടുമെന്നാണ് ഫാഹിം കരുതുന്നത്.

കേരള-ടു-കാശ്മീർ എന്നെഴുതി ഫാഹിം കൈവീശി നടക്കുന്നത് കണ്ട് ആളുകൾ സംസാരിക്കുവാനും ഭക്ഷണം നൽകാനും സന്നദ്ധരാകുന്നതായി പറഞ്ഞു.

കാശ്മീരിൽ എത്തി കഴിഞ്ഞാൽ, പിന്നീട് നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ പോവാൻ ആഗ്രഹമുണ്ടെന്നും ഫാഹിം പറഞ്ഞു. ചില്ലറ ദൂരമൊന്നുമല്ല ഈ യുവാവിന് താണ്ടാനുള്ളത്. എങ്ങനെയെങ്കിലും പ്രകൃതി സൗന്ദര്യത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന ഭൂമിയിലെ സ്വർഗം കാണണം. ഇതാണ് ഈ ദൃഢനിശ്ചയത്തിനു പിന്നിൽ.

palakkad news
Advertisment