രാഹുല്‍ ഗാന്ധിയെയും സോണിയാഗാന്ധിയെയും ചേര്‍ത്ത് ഗുരുതര അശ്ലീല പരാമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് രംഗത്ത്. രാഹുല്‍ ‘മദര്‍ചോദ്’ ആണെന്ന് ഹിമാചല്‍ ബി.ജെ.പി അധ്യക്ഷന്‍. പ്രതിക്ഷേധം ശക്തം

കൃഷ്ണന്‍കുട്ടി
Monday, April 15, 2019

ഷിംല: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അമ്മ സോണിയാഗാന്ധിയെയും ചേര്‍ത്ത് ഗുരുതര അശ്ലീല പരാമര്‍ശവുമായി ഹിമാചല്‍ പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റി രംഗത്ത് . സംഭവത്തില്‍ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നതോടെ ഇലക്ഷന്‍ കമ്മീഷന്‍ ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയേറി .

ഇന്ത്യയുടെ കാവല്‍ക്കാരനായ മോഡി കള്ളനാണെങ്കില്‍ താങ്കള്‍ ഒരു മദര്‍ചോദ് (അമ്മയുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നയാള്‍) ആണെന്നായിരുന്നു സത്പാലിന്റെ പരാമര്‍ശം. പഞ്ചാബ് സ്വദേശിയായ ഒരാള്‍ താങ്കളോട് പറയാന്‍ ആവശ്യപ്പെട്ട കാര്യം ഞാന്‍ പറയുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പരാമര്‍ശം .

കാവല്‍ക്കാരന്‍ കള്ളനാണെന്നാണ് അയാള്‍ പറയുന്നത്. സഹോദരാ നിങ്ങളുടെ അമ്മ ജാമ്യത്തിലാണ്, സഹോദരീ ഭര്‍ത്താവും ജാമ്യത്തിലാണ്. പിന്നെ താങ്കളും. നിങ്ങള്‍ കള്ളനെന്ന് വിളിക്കുന്ന അദ്ദേഹത്തിനെതിരെ ഒരു കേസുമില്ല. അദ്ദേഹം ജാമ്യത്തിലല്ല.

ഒരു പഞ്ചാബ് സ്വദേശി താങ്കളോട് പറയാന്‍ ആവശ്യപ്പെട്ടത്. ഞാനിവിടെ പറയാം. ഇന്ത്യയുടെ കാവല്‍ക്കാരന്‍ കള്ളനാണെങ്കില്‍ നിങ്ങള്‍ ഒരു മദര്‍ചോദ് ആണ്-സത്പാല്‍ പറഞ്ഞു.

സത്പാലിന്റെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അങ്ങേയറ്റം നാണംകെട്ട വാക്കുകളാണ് സത്പാലിന്റേതെന്ന് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് വക്താവ് നരേഷ് ചൗഹാന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷം ഗവണ്‍മെന്റ് പരാജയപ്പെട്ടു. അതിനാല്‍ അവര്‍ ഇത്തരം ഭാഷയിലാണ് സംസാരിക്കുന്നത്. ജനങ്ങള്‍ക്ക് ഇത് ഉള്‍ക്കൊള്ളാനാവില്ല. നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

×