Advertisment

അച്ഛനും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു....ഹിമാചലിലെ ബിജെപി നേതാവും ഊര്‍ജ മന്ത്രിയുമായ അനില്‍ ശര്‍മ രാജിവച്ചു

New Update

ഷിംല: ഹിമാചലിലെ ബിജെപി നേതാവും ഊര്‍ജ മന്ത്രിയുമായ അനില്‍ ശര്‍മ രാജിവച്ചു. അനില്‍ ശര്‍മയുടെ പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഖ്‌റാം അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

publive-image

അദ്ദേഹത്തിനൊപ്പം കോണ്‍ഗ്രസില്‍ ചേക്കേറിയ അനില്‍ ശര്‍മ്മയുടെ മകന്‍ ആശ്രയ് ശര്‍മയെ കോണ്‍ഗ്രസ് മാണ്ഡി സീറ്റില്‍ സ്ഥാനാര്‍ഥിയുമാക്കി.

ഈ പശ്ചാത്തലത്തിലാണ് അനില്‍ ശര്‍മ്മയുടെ രാജി. എന്നാല്‍ അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവെക്കുകയോ എംഎല്‍എ സ്ഥാനം ഒഴിയുകയോ ചെയ്തിട്ടില്ല. സുഖ്‌റാം കോണ്‍ഗ്രസിലെത്തുകയും ആശ്രയ് സ്ഥാനാര്‍ഥിയാകുകയും ചെയ്തതോടെ ബിജെപിക്കുള്ളില്‍ നിന്ന് അനില്‍ ശര്‍മ്മയ്ക്ക് മേല്‍ കനത്ത സമ്മര്‍ദമുണ്ടായിരുന്നു.

Advertisment