Advertisment

ഹോം ബേക്കേഴ്സ് കൂട്ടായ്മ; വീട്ടമ്മമാരുടെ കേക്ക് ഫെസ്റ്റ് ഏപ്രില്‍ 11 ന്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: വീട്ടമ്മമാരുടെ മാനസിക സംഘർഷം കുറക്കാനും സാമ്പത്തിക പുരോഗതിയും ലക്ഷ്യം വെച്ച് കേക്ക് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഹോം ബേക്കേഴ്സ് കൂട്ടായ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വീട്ടമ്മമാരുടെ രുചി കൂട്ടുകളെ പുറം ലോകമറിയിക്കുന്നതിനാണ് കേക്ക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ഏപ്രിൽ 11 ന് നടുക്കുന്ന ഫെസ്റ്റിൽ 16 വീട്ടമ്മമാർ വ്യത്യസ്ത രുചിയും രൂപവുമുളള കേക്കുകൾ നിർമ്മിക്കുന്നതിനോടൊപ്പം പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കും. കേക്ക് ഫെസ്റ്റിന് ശേഷം വീട്ടമ്മമാരുടെ വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കും.

ഗൃഹ നിർമാണ ഉത്പന്നങ്ങൾക്ക് പ്രിയമേറിവരുന്ന സാഹചര്യം വീട്ടമ്മമാർക്ക് ഗുണകരമാണ്. ഹോട്ടൽ സുൽത്താൻ്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. മാനേജിംഗ് പാർട്ണർ പയസ് തോമസ്, ജിഎം സന്തോഷ്, കോർഡിനേറ്റർ കവിത, സോഫിയ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment