Advertisment

പാലാ ജനറൽ ആശുപത്രിയില്‍ കോവിഡ് രോഗികൾക്കുള്ള ഭക്ഷണം അപര്യാപ്തവും പോഷകരഹിതവും - പാലാ പൗരാവകാശ സംരക്ഷണ സമതി

New Update

publive-image

Advertisment

പാലാ: പാലാ ജനറൽ ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ ഉള്ളവർക് ഇപ്പോൾ കൊടുക്കുന്ന ഭക്ഷണം അപര്യാപ്തവും പോഷകരഹിതവുമാണന്നു പാലാ പൗരാവകാശ സംരക്ഷണ സമതി. സർക്കാർ നൽകുന്ന 100 രൂപക്കുള്ള ഭക്ഷണം പോലും ഇപ്പോൾ കൊടുക്കുന്നില്ല.

ഉച്ചക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ ഇറച്ചിയും മീനും മുട്ടയും മാറി മാറി ഉൾപ്പെടുത്തണം. കൂട്ടിരിക്കുന്നവരും സ്റ്റാഫുകളും പുറത്തു പോയി ഭക്ഷണം കഴിക്കുമ്പോൾ ആണ് കൂടുതൽ രോഗം പകരുന്നത്. അതുകൊണ്ട് ഇവർക്കും ഭക്ഷണം ആശുപത്രിയിൽ തന്നെ നൽകണം. ആശുപത്രി സമതി ഇക്കാര്യത്തിൽ അടിയന്തിര ശ്രദ്ധ പതിപ്പിക്കണം. ഭക്ഷണം നല്കാൻ സന്നദ്ധതയുള്ള സന്നദ്ധ സംഘടനയോ ഏല്പിക്കുകയോ ബഹുജന പങ്കാളിത്തത്തോടെ സമൂഹ അടുക്കള തുടങ്ങുകയോ വേണം.

യോഗത്തിൽ പ്രസിഡന്റ് അഡ്വ സന്തോഷ് മണര്കാട്ട് അധ്യക്ഷത വഹിച്ചു. മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, ജോഷി വട്ടക്കുന്നേൽ, എൻ പി കൃഷ്ണൻ നായർ, ടോണി തൈപ്പറമ്പിൽ, സന്തോഷ് കാവുകാട്ട്, ബിജോയ് എടാട്ട്, ക്യാപ്റ്റൻ ജോസ് കുഴികുളം, ബിജു വാതല്ലൂർ, അഡ്വ റോയ് വല്ലയിൽ എന്നിവർ പ്രസംഗിച്ചു.

Advertisment