Advertisment

സിബിഎസ്ഇ 10 -ാം ക്ലാസ് ബോർഡ് ഫലം പ്രഖ്യാപിച്ചു; മാർക്ക് ഷീറ്റ് cbse.nic.in വെബ്സൈറ്റിൽ

New Update

ഡല്‍ഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, സിബിഎസ്ഇ 10 -ാം ക്ലാസ് ബോർഡ് ഫലം 2021 ഇന്ന് പ്രഖ്യാപിച്ചു, സിബിഎസ്ഇ പത്താം ഫലം 2021 ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുറത്തിറങ്ങി.

Advertisment

publive-image

എല്ലാ ഉദ്യോഗാർത്ഥികൾക്കും  cbseresults.nic.in, cbse.gov.in എന്നിവയിൽ സിബിഎസ്ഇ ബോർഡ് ഫലങ്ങൾ പരിശോധിക്കാം. കൂടാതെ, സിബിഎസ്ഇ പത്താം ബോർഡ് ഫലങ്ങൾ ഡിജിലോക്കർ അക്കൗണ്ട് വഴി പരിശോധിക്കാവുന്നതാണ്.

ഫലം അറിയാനായി സിബിഎസ്ഇയുടെ വെബ്സൈറ്റിൽ ഒരു ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം ലിങ്കിൽ നിന്ന് പരീക്ഷഫലം ഡൗൺലോഡ് ചെയ്യുന്നതിന് വിദ്യാർത്ഥികൾക്ക് അവരുടെ അഡ്മിറ്റ് കാർഡ് ആവശ്യമാണ്. അഡ്മിറ്റ് കാർഡ് ഓൺലൈനിൽ ലഭ്യമാകും. cbse.nic.incbse results.nic.in എന്നിവയിൽ നിന്ന് വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക്ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ digilocker.gov.n- ലും ഉമാങ് ആപ്പിലും ലഭ്യമാകും.

ഈ വർഷം, കോവിഡ് -19 പാൻഡെമിക്കിന്റെ രണ്ടാം തരംഗം കണക്കിലെടുത്ത് സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി. കൂടാതെ, ബോർഡ് നിശ്ചയിച്ച മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലങ്ങൾ കണക്കാക്കുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക്, ഈ വർഷം 80:20 മാർക്കിംഗ് മാനദണ്ഡം പിന്തുടരുന്നു

cbse exam
Advertisment