Advertisment

ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു ബ്രേക്ക്ഫാസ്റ്റ്‌ ഓട്സ് ഇഡ്ഡലി 

author-image
സത്യം ഡെസ്ക്
New Update

ഓട്സിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. 'ബീറ്റാ ഗ്ലൂക്കൻ' എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം ഫൈബർ ഓട്സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഒരു കപ്പ് ഓട്‌സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. പ്രഭാത ഭക്ഷണത്തിൽ ഓട്സ് കൊണ്ടുള്ള വിഭവങ്ങൾ ഉൾപ്പെടുത്തണമെന്ന് ഡയറ്റീഷ്യന്മാർ പറയാറുണ്ട്. ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു ബ്രേക്ക്ഫാസ്റ്റാണ് ഓട്സ് ഇഡ്ഡലി. വളരെ എളുപ്പം തയ്യാറാക്കാവുന്ന ബ്രേക്ക്ഫാസ്റ്റ് കൂടിയാണിത്. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം...

Advertisment

publive-image

വേണ്ട ചേരുവകൾ...

ഓട്സ് പൗഡർ തയ്യാറാക്കാൻ വേണ്ടത്...

ഓട്സ് 2 കപ്പ് (ചൂടാക്കി പൊടിച്ചെടുക്കുക)

കടുക് 1 ടീസ്പൂൺ

എണ്ണ 2 ടേബിൾ സ്പൂൺ

പൊട്ടുകടല 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ

പച്ചമുളക് 2 എണ്ണം

കാരറ്റ് 1 എണ്ണം

മല്ലിയില ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

ഇഡ്ഡലി മാവ് തയ്യാറാക്കാൻ വേണ്ടത്...

തൈര് 2 കപ്പ്

ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം....

ആദ്യം ഓട്സ് പൗഡർ തയ്യാറാക്കാം....

ചൂടായ പാനിൽ ഓട്സ് അഞ്ച് മിനിറ്റ് ചൂടാക്കുക, തണുത്ത ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക. പാനിൽ എണ്ണ ചൂടായ ശേഷം കടുകിട്ടു പൊട്ടിച്ച് കടലപ്പരിപ്പും ഉഴുന്നു പരിപ്പും പച്ചമുളകും മഞ്ഞൾപ്പൊടിയും ചേർക്കുക. ഇതിലേക്ക് ചീകിവച്ചിരിക്കുന്ന കാരറ്റും മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ബ്രൗൺ കളർ ആകുന്നത് വരെ വഴറ്റിയെടുക്കുക. ഇത് തണുത്ത ശേഷം ഇഡ്ഡലി മാവിൽ ചേർക്കാം.

ഒരു പാത്രത്തിൽ ഓട്സ് പൗഡർ ഇട്ട് അതിലേക്ക് ഉപ്പും വറുത്തുവച്ച വെജിറ്റബിൾ കൂട്ടും ചേർത്ത് നന്നായി യോജിപ്പിക്കാം. ആവശ്യത്തിന് തൈരും ഇതിലേക്ക് ചേർക്കാം. ശേഷം അൽപം കട്ടിയിൽ മാവ് തയ്യാറാക്കാം. അൽപ സമയം ഈ മാവ് മൂടിവയ്ക്കുക. ശേഷം ഇഡ്​ലി തട്ടിൽ എണ്ണ തേച്ച് ഈ മാവ് ഒഴിച്ച് 15 മിനിറ്റ് വേവിച്ചെടുക്കുക. ഓട്സ് ഇഡ്ഡലി തയ്യാറായി....

food oats idali
Advertisment