Advertisment

തെലങ്കാനയിൽ രാഷ്ട്രീയ കൊടുങ്കാറ്റായി ഇരട്ട കൊലപാതകം; സർക്കാരിനെതിരെയുള്ള കേസുകളും പൊതു താൽപര്യ ഹർജികളും നൽകി ശ്രദ്ധേയരായ അഭിഭാഷക ദമ്പതികളെ കാറിൽ നിന്നു പിടിച്ചിറക്കി ഹൈവേയിൽ ഇട്ട് വെട്ടിക്കൊന്നു; കൊലപാതകത്തിന് പിന്നിൽ ഭരണകക്ഷിയായ ടിആർഎസ് ആണെന്ന് കുടുംബം

New Update

ഹൈദരാബാദ്: തെലങ്കാനയിൽ രാഷ്ട്രീയ കൊടുങ്കാറ്റായി ഇരട്ട കൊലപാതകം. സർക്കാരിനെതിരെ കേസുകൾ നടത്തുന്ന അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്.

Advertisment

publive-image

പെഡപ്പള്ളി ജില്ലയിൽ ബുധനാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്. സംസ്ഥാന സർക്കാരിനെതിരെയുള്ള കേസുകളും പൊതു താൽപര്യ ഹർജികളും നൽകി ശ്രദ്ധേയരായ ഗുട്ടു വാമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ നിന്നും ജന്മനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചു മറ്റൊരു കാറിലെത്തിയ സംഘം കൊടുവാൾ ഉപയോഗിച്ച് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കാറിൽ നിന്നു പിടിച്ചിറക്കി നിറയെ വാഹനങ്ങൾ കടന്നു പോകുന്ന ഹൈവേയിൽ ഇട്ടായിരുന്നു കൊലപാതകം. ഉടൻ തന്നെ അക്രമികൾ മറ്റൊരു കാറിൽ കയറി രക്ഷപെടുകയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ അക്രമികളെ കണ്ടെത്താനായിട്ടില്ല.

അതേസമയം കൊലപാതകത്തിന് പിന്നിൽ ഭരണകക്ഷിയായ ടിആർഎസ് ആണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിച്ചു. ടിആർഎസ് ഭരിക്കുന്ന മാന്താനി ജില്ലാ പരിഷത്ത് പ്രസിഡന്റിന് എതിരെ ദമ്പതികൾ തെലങ്കാന ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു.

കൂടാതെ കസ്റ്റഡി മരണങ്ങൾ ചോദ്യം ചെയ്തുള്ള ഇവരുടെ പൊതു താൽപര്യ ഹർജികൾ സർക്കാരിന് കടുത്ത സമ്മർദവും ഉണ്ടാക്കിയിരുന്നു. ഇതിന്റെ പേരിൽ വധഭീഷണി ഉണ്ടായിരുന്നുവെന്ന് ഗുട്ടുവാമൻ റാവുവിന്റെ പിതാവ് വെളിപ്പെടുത്തി.

 

murder case double murder
Advertisment