Advertisment

വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും കൊല്ലപ്പെട്ട സംഭവം: സ്ഥലം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു

New Update

ഹൈദരാബാദ്: ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു.

Advertisment

publive-image

ഹൈദരാബാദിൽ ഇന്നലെ രാത്രി തെളിവെടുപ്പിനെത്തിച്ച് കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. പൊലീസ് നടപടിയെ സംശയിച്ച് ഇതോടകംതന്നെ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. ഏറ്റുമുട്ടല്‍ നടക്കാന്‍ സാധ്യതയില്ലെന്നും ഇത് പൊലീസിന്‍റെ നാടകമാണെന്നുമാണ് ആരോപണം. രാജ്യം മുഴുവന്‍ വിവാദമായ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവ സംഭവമായതിനാലാണ്. അതിരാവിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള സംഘം പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയിരിക്കുന്നത്.

തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.

Advertisment