Advertisment

ആര്‍ത്തവത്തിന്റെ പേരില്‍ ജോലി നഷ്ടപ്പെടാതിരിക്കാന്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ സ്ത്രീകള്‍ വ്യാപകമായി ഗര്‍ഭപാത്രം നീക്കം ചെയ്യുന്നു.... സംഭവത്തില്‍ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു

New Update

മുംബൈ: ആര്‍ത്തവത്തിന്റെ പേരില്‍ ജോലി നഷ്ടപ്പെടാതിരിക്കാന്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ സ്ത്രീകള്‍ വ്യാപകമായി ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍.

Advertisment

publive-image

വാര്‍ത്താ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ ബീഡ് ജില്ലാ ഭരണകൂടത്തോട് അന്വേഷണത്തിന് ഉത്തരവിട്ടത്. ദേശീയ വനിതാ കമ്മീഷന്‍ സംഭവത്തില്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. സ്ത്രീകളുടെ അവസ്ഥ അസുഖകരവും പരിതാപകരവുമാണെന്ന് കമ്മീഷന്‍ വിലയിരുത്തിയിരുന്നു.

ഭാവിയില്‍ ഇത്തരം ചൂഷണങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ഇതിന് കാരണക്കാരായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മഹാരാഷ്ട്ര ചീഫ് സെക്രട്ടറി യു.പി.എസ് മദനിന് അയച്ച നോട്ടീസില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

ചൂഷണത്തിനിരയായ സ്ത്രീകള്‍ക്കുള്ള പുനരധിവാസ പദ്ധതികളും, അവരെ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനായുള്ള നടപടികളും കൈക്കൊള്ളുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.

Advertisment