Advertisment

ഞങ്ങളുടെ പോരാട്ടം ഒരു കഷ്ണം ഭൂമിക്ക് വേണ്ടിയല്ല: 'എന്റെ മസ്ജിദ് എനിക്ക് തിരികെ വേണം': ഒവൈസി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഹൈദരാബാദ്: ഭരണഘടനയ്ക്ക് വിരുദ്ധമായ എന്തിനെയും എതിര്‍ക്കുമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസാദുദിന്‍ ഒവൈസി.

Advertisment

publive-image

തന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയാണ് ഉന്നതമായതെന്നും അത് സുപ്രീം കോടതി വിധി ബഹുമാനത്തോടെ വിയോജിക്കാനുള്ള അവകാശം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഔട്ട്‌ലുക്ക് മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒവൈസി ഇക്കര്യം വ്യക്തമാക്കിയത്.

ഞങ്ങളുടെ പോരാട്ടം ഒരു കഷ്ണം ഭൂമിക്ക് വേണ്ടിയല്ല. എന്റെ നിയമാവകാശങ്ങള്‍ യഥാര്‍ത്ഥ്യത്തിലുള്ളതാണെന്ന് ഉറപ്പ് വരുത്തുന്നതിനാണ്. സുപ്രീം കോടതി പറഞ്ഞിരിക്കുന്നു മസ്ജിദ് തകര്‍ക്കുന്നതിന് വേണ്ടി ഒരു ക്ഷേത്രവും തകര്‍ക്കപ്പെട്ടിട്ടില്ലെന്ന്.

എന്റെ മസ്ജിദ് തിരികെ വേണം.- ഒവൈസി പറഞ്ഞു. അയോദ്ധ്യ കേസില്‍ വിധി വന്നതിനെ തുടര്‍ന്ന് ബി.ജെ.പിക്കെതിരെ ഒവൈസി രംഗത്തെത്തിയിരുന്നു. ബാബറി മസ്ജിദ് 'നിയമവിരുദ്ധമായി'യുള്ള നിര്‍മിതി ആയിരുന്നുവെങ്കില്‍ അത് തകര്‍ത്ത കേസില്‍ എന്തുകൊണ്ടാണ് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി ഇപ്പോഴും വിചാരണ നേരിടുന്നത്- ഒവൈസി ചോദിച്ചു.

സുപ്രീം കോടതി 'സുപ്രീം' തന്നെയാണെന്നും എന്നാല്‍ കോടതിക്ക് തെറ്റുപറ്റില്ല എന്ന് അതുകൊണ്ട് അര്‍ത്ഥമില്ലെന്നും ഒവൈസി പറഞ്ഞു. നബിദിനത്തില്‍ ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത് .

വിധിയെ വിമര്‍ശിക്കാന്‍ ജനാധിപത്യപരമായി തനിക്ക് അവകാശമുണ്ടെന്നും പള്ളി നിര്‍മിക്കാനായി അഞ്ചേക്കര്‍ ഭൂമി അനുവദിച്ചതിലൂടെ മുസ്ലീങ്ങള്‍ അപമാനിക്കപ്പെട്ടിരിക്കുകയാണെന്നുമാണ് ഒവൈസി പറഞ്ഞത്. എല്ലാ മതേതര പാര്‍ട്ടികളും മുസ്ലീങ്ങളെ വഞ്ചിച്ചുവെന്നും രാജ്യത്തെ മുസ്ലിങ്ങള്‍ക്ക് ആരുടേയും ദയവ് ആവശ്യമില്ലെന്നും തങ്ങളെ യാചകരെ പോലെ പരിഗണിക്കരുതെന്നും ഒവൈസി അറിയിച്ചു.

 

Advertisment