Advertisment

കോയമ്പത്തൂരിൽ ഐസ്ക്രീമിൽ മദ്യം കലർത്തി വില്പന; നാട്ടുകാരുടെ പരാതിയെ തുടർന്ന് പാർലർ പൂട്ടിച്ചു

New Update

കോയമ്പത്തൂർ: കോയമ്പത്തൂരിൽ പാപനായ്ക്കർ പാളയത്ത് ഐസ്ക്രീമിൽ മദ്യം കലർത്തി വില്പന നടത്തിയ ഐസക്രീം പാർലർ നാട്ടുകാരുടെ പരാതിയെ തുടർന്ന് പൂട്ടിച്ചു. റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിച്ചത്. പരിശോധനയിൽ പലതരത്തിലുള്ള മദ്യവും മദ്യം ചേർത്ത ഐസ്ക്രീമുകളും കണ്ടെത്തിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന.

Advertisment

publive-image

ഐസ്ക്രീം പാർലറിൽ നിന്ന് മദ്യകുപ്പികൾ കണ്ടെടുത്തു. ഭക്ഷണം ഉണ്ടാക്കുന്ന ഭാഗം വൃത്തിഹീനമായിരുന്നു. കൊതുകും ഈച്ചകളും ആർത്തിരിക്കുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. കടയിലെ ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ല.

തലയിൽ തൊപ്പി, കയ്യുറ, ഫേസ്മാസ്ക്ക് എന്നിവ ഉപയോഗിക്കുന്നില്ല എന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി.

ice cream parlour
Advertisment