Advertisment

കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നതില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ല; ആരോഗ്യ പ്രോട്ടോക്കോളില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കിയേക്കുമെന്ന് ഐസിഎംആര്‍

New Update

publive-image

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്കുള്ള നാഷണല്‍ ഹെല്‍ത്ത് ക്ലിനിക്കല്‍ പ്രോട്ടോക്കോളില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കാന്‍ ആലോചിക്കുന്നതായി ഐസിഎംആര്‍. കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നതില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന കണ്ടെത്തലില്‍ നിരവധി പഠനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

റെംഡെസിവീര്‍, എച്ച്എസ്‌ക്യു എന്നിവയും പ്രതീക്ഷിച്ച ഫലം നല്‍കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ കൊവിഡ് ചികിത്സയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment