Advertisment

കൊവിഡ് വ്യാപനം: 10, 12 ക്ലാസുകളിലെ പരീക്ഷ നീട്ടിവച്ച് ഐസിഎസ്ഇയും !

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 10, 12 ക്ലാസുകളിലെ പരീക്ഷ ഐസിഎസ്ഇ നീട്ടിവച്ചു. പത്താം ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഓപ്ഷണലായിരിക്കും. ബോര്‍ഡ് പരീക്ഷകളുടെ തീയതി സംബന്ധിച്ച തീരുമാനം കൊവിഡ് സാഹചര്യം വിലയിരുത്തി ജൂണ്‍ ഒന്നിന് എടുക്കുമെന്നാണ് വിവരം.

സിബിഎസ്ഇയില്‍ നിന്ന് വ്യത്യസ്തമായി സിഐഎസ്‌സിഇ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. സിബിഎസ്ഇ പരീക്ഷ മൊത്തത്തില്‍ റദ്ദാക്കുകയും പുതിയ സ്‌കീമിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ വിലയിരുത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം, സിഐഎസ്‌സിഇ പരീക്ഷ റദ്ദാക്കിയപ്പോള്‍, മൂന്ന് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് വിദ്യാര്‍ത്ഥികളുടെ വിലയിരുത്തല്‍ പ്രകിയ നടത്തിയത്. അതുവരെ നടന്ന പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന്റെ ശരാശരി, പ്രാക്ടിക്കല്‍, ഇന്റേണല്‍ വിലയിരുത്തല്‍ എന്നിവയായിരുന്നു അത്.

എന്നാല്‍ ഈ വര്‍ഷം പാലിക്കേണ്ട മൂല്യനിര്‍ണയ മാനദണ്ഡം കൗണ്‍സില്‍ ഇതുവരെ അറിയിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തിലേതിന് സമാനമായ ഒരു സമ്പ്രദായം പിന്തുടര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ പത്താം ക്ലാസ് പരീക്ഷകളൊന്നും നടന്നിട്ടില്ല. പന്ത്രണ്ടാം ക്ലാസിന് രണ്ട് പേപ്പറുകള്‍ നടത്തി.

Advertisment