Advertisment

അവിവാഹിതനായി താന്‍ ജീവിക്കുന്നു എന്നതായിരുന്നു അമ്മയുടെ ഏറ്റവും വലിയ വിഷമം എന്ന് ഇടവേള ബാബു

author-image
ഫിലിം ഡസ്ക്
Updated On
New Update

അമ്മയുടെ വിയോഗത്തിന് പിന്നാലെ മനസ് തുറന്ന് നടന്‍ ഇടവേള ബാബു. അവിവാഹിതനായി താന്‍ ജീവിക്കുന്നു എന്നതായിരുന്നു അമ്മയുടെ ഏറ്റവും വലിയ വിഷമം എന്നും താരം പറയുന്നു.

Advertisment

publive-image

അമ്മജീവിച്ചിരിക്കുന്ന കാലത്ത് ആശങ്കപ്പെട്ടതും താന്‍ അവിവാഹിതനായി ജീവിക്കുന്നു എന്നതിനെക്കുറിച്ച്‌ ആയിരുന്നു.ആഗസ്റ്റ് 26 ന് ആയിരുന്നു ആകസ്മികമായി താരത്തിന്റെ അമ്മയുടെ വിയോഗവാര്‍ത്ത പുറത്തുവന്നിരുന്നത്.

തലേദിവസം പേരക്കുട്ടികള്‍ക്കും മക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ച്‌ ആഘോഷിച്ച ശേഷമാണ് അമ്മ കിടന്നുറങ്ങിയത്. പുലര്‍ച്ചെ ഒരു മണിയോടെ ടോയ്ലറ്റില്‍ പോയി തിരിച്ചുവരുമ്പോള്‍ കട്ടിലില്‍ കുഴഞ്ഞുവീഴുകയായിരുന്നു ശബ്ദം കേട്ട് സഹോദരങ്ങള്‍ ഓടിയെത്തി, 10 മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നും താരം പറഞ്ഞു.

idavelababu statement
Advertisment