Advertisment

മൂന്ന് പതിറ്റാണ്ടായി ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന കമലതള്‍ മുത്തശ്ശി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചെന്നൈ: ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന കമലതള്‍ മുത്തശ്ശിയെ തേടി സഹായപ്രവാഹം. ഇവരെ പറ്റി ന്യൂസ് മിനുട്ട് എടുത്ത വീഡിയോ വൈറലായതോടെയാണ് ഇവരെ തേടി സഹായം പ്രവഹിക്കാന്‍ തുടങ്ങിയത്.

Advertisment

publive-image

ഇവരെക്കുറിച്ച് ഈ മാസം ആദ്യം ഇറങ്ങിയ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ സഹായം പ്രവഹിക്കാന്‍ തുടങ്ങി.

വടിവേലമ്പാളയത്തിൽ നിന്നുള്ള എൺപതു വയസുകാരിയായ കെ കമലാതളിന്‍റെ ഇഡ്ഡലി ബിസിനസിൽ ഇൻവെസ്റ്റ് ചെയ്യണമെന്നാണ് ആനന്ദ് മഹിന്ദ്ര ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. കമലാതളിന്‍റെ കഥ ട്വീറ്റ് ചെയ്താണ് അവരുടെ ബിസിനസിൽ നിക്ഷേപിക്കാനുള്ള ആഗ്രഹവും ആനന്ദ് മഹിന്ദ്ര വ്യക്തമാക്കിയത്.

Advertisment