തൊടുപുഴ : ഇടുക്കിജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കരിങ്കുന്നം ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ മാലിന്യ പ്രശ്‌ന പരിഹാരത്തിനുള്ള മാസ് അദാലത്ത് സംഘടിപ്പിച്ചു.
കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പാരീഷ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ജഡ്‌ജി മുഹമ്മദ് വസീം, ജില്ലാ കളക്‌ടര്‍ കെ.ജീവന്‍ ബാബു, സബ് ജഡ്‌ജും ഡി.എല്‍.എസ്.എ. സെക്രട്ടറിയുമായ ദിനേശ് എം പിള്ള, റിട്ട. ജില്ലാ ജഡ്‌ജി കെ.എ. ബേബി, മുതിര്‍ന്ന അഭിഭാഷകന്‍ സി.കെ. വിദ്യാസാഗര്‍, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോജി തോമസ്, സാമൂഹ്യ പ്രവര്‍ത്തകന്‍ ജെയിംസ് റ്റി മാളിയേക്കല്‍, ട്രാക് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പഞ്ചായത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ആവശ്യമായ പദ്ധതി രൂപീകരിക്കുന്നതിന് സഹായകമായ ചര്‍ച്ചകള്‍ അദാലത്തില്‍ നടന്നു.