Advertisment

ഇന്ദിര ഗാന്ധി വധിക്കപ്പെട്ട ശേഷം ഗുജ്‌റാളിന്റെ വാക്കുകള്‍ നരസിംഹ റാവു കേട്ടിരുന്നെങ്കില്‍ സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെടില്ലായിരുന്നു ; വിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ് 

New Update

ഡൽഹി: ഐ കെ ഗുജ്‌റാള്‍ പറഞ്ഞത് നരസിംഹ റാവു കേട്ടിരുന്നെങ്കില്‍ 1984ല്‍ ഡല്‍ഹിയില്‍ ഇന്ദിര ഗാന്ധി വധിക്കപ്പെട്ട ശേഷം സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെടില്ലായിരുന്നു എന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.  അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു നരസിംഹ റാവു.

Advertisment

publive-image

അന്ന് അങ്ങേഅറ്റം ഉത്കണ്ഠാകുലനായിരുന്നു ഗുജ്‌റാല്‍ ജി. അന്ന് വൈകുന്നേരം അദ്ദേഹം അന്നത്തെ ആഭ്യന്തരമന്ത്രി നരസിംഹറാവുവിന്റെ അടുത്തേക്ക് പോയി. സ്ഥിതിഗതികള്‍ വളരെ ഗൗരവമുള്ളതാണെന്നും സൈന്യത്തെ വേഗത്തില്‍ വിളിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആ ഉപദേശം ശ്രദ്ധിച്ചിരുന്നെങ്കില്‍ 1984 ലെ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു, ‘മന്‍മോഹന്‍ സിംഗ് പറഞ്ഞു.അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നാല് സിഖ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വധിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ 1984 ലെ സിഖ് കൂട്ടക്കൊലയില്‍ രാജ്യത്താകമാനം 3,000 സിഖുകാര്‍ മരിച്ചിരുന്നു.

മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാളിന്റെ നൂറാം ചരമവാര്‍ഷിത്തോടനുബന്ധിച്ച്‌ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവേയാണ് മറ്റൊരു മുന്‍ പ്രധാനമന്ത്രിയായ നരസിംഹ റാവുവിനെ മന്‍മോഹന്‍ സിംഗ് വിമര്‍ശിച്ചത്.

Advertisment