Advertisment

കുവൈത്തിലെ ലത്തീൻ കൂട്ടായ്മയായ  KRLK 7ആം വാര്ഷികാഘോഷങ്ങളോട് അനുബന്ധിച്ചു ഈസ്റ്റർ സംഗമം സംഘടിപ്പിച്ചു

New Update

കുവൈത്ത്  : കുവൈത്തിലെ ലത്തീൻ കൂട്ടായ്മയായ KRLK 7ആം വാര്ഷികാഘോഷങ്ങളോട് അനുബന്ധിച്ചു ഈസ്റ്റർ സംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച വയ്കുന്നേരം 4.30നു കുവൈത്ത് സിറ്റി കത്തീഡ്രലിൽ റവറൽ ഫാദർ പീറ്റർ പി. മാത്യു മുഖ്യ കാര്മീകനായ ദിവ്യ ബലിയോടു കൂടി വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

Advertisment

publive-image

തുടർന്ന് സിറ്റി കത്തീഡ്രൽ ആഡിറ്റോറിയത്തിൽ കെ. ആർ. എൽ. കെ. ചെയർമാൻ ഫാദർ പീറ്റർ പി. മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ പ്രസിഡന്റ് സുനിൽ ജെസ്റ്റസ് സദസിന് സ്വാഗതം അർപ്പിച്ചു,

publive-image

കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും അമാൻ എക്സ്ച്ചേഞ്ചു മാനേജിങ് ഡയറക്ടറുമായ  ടൈറ്റസ് വാർഷിക പരിപാടി ഉത്‌ഘാടനം ചെയ്തു, കെ. ആർ. എൽ. കെ. സ്പിരിച്വൽ ഡയറക്ടർ ഫാദർ പോൾ വി. മാനുവൽ, പി. എൽ. ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

publive-image

കെ. ആർ. എൽ. കെ. ജനറൽ സെക്രട്ടറി ഡേവിഡ് സാംസൺ വാർഷിക റിപ്പോർട് അവതരിപ്പിച്ചു. ട്രഷറർ ജൂഡ് നൂനസ്, പ്രോഗ്രാം ജനറൽ കൺവീനർ ജോഷി മാനുവൽ,  ബൈജു ഡിക്രൂസ്,എസ്. നെൽസൺ, ജോയേൽ ഫെർണാണ്ടസ്, രഞ്ജിത് ജോണി, ഫുൾജീൻ ഫ്രാൻസിസ്, എഡിൻ ക്ളീറ്റസ് , എഡിസൺ എഡ്വേർഡ്, ആന്റണി അലക്സ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

publive-image

കുവൈത്തിലെ വിവിധ മേഖലകളിൽ നിന്നായി 600 ൽ ഏറെ ലത്തീൻ സഹോദരങ്ങൾ പരിപാടിയിൽ പങ്കെടുത്തു, കെ. ആർ. എൽ. കെ. പ്രവർത്തകർ ഒരുക്കിയ സ്നേഹ വിരുന്നും, കലാപരിപാടികളും ഈസ്റ്റർ സംഗമ പരിപാടിയുടെ മറ്റു കൂട്ടി.

kuwait
Advertisment