Advertisment

വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് പിന്നാലെ  ടി.ടി.വി ദിനകരന്റെ പാര്‍ട്ടി ഓഫിസില്‍ വന്‍ കള്ളപ്പണ വേട്ട ; വിതരണം ചെയ്യാന്‍ വച്ച 1.48 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു

New Update

ചെന്നൈ: തമിഴ്നാട് വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് പിന്നാലെ റെയ്ഡില്‍ ആണ്ടിപ്പട്ടിയില്‍ ടി.ടി.വി ദിനകരന്റെ പാര്‍ട്ടി ഓഫിസില്‍ വന്‍ കള്ളപ്പണ വേട്ട. വിതരണം ചെയ്യാന്‍ വച്ച 1.48 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു. അ​മ്മ മ​ക്ക​ള്‍ മു​ന്നേ​റ്റ ക​ഴ​കം (എ​എം​എം​കെ) നേ​താ​വി​ന്‍റെ വ​സ​തി​യി​ല​ട​ക്കം റെ​യ്ഡ് തു​ട​രു​ക​യാ​ണ്.

Advertisment

publive-image

വാ​ര്‍​ഡ് ന​മ്ബ​റു​ക​ളും ഇ​വി​ട​ങ്ങ​ളി​ലെ വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണ​വും എ​ഴു​തി​യ 94 പൊ​തി​ക​ളി​ലാ​യാ​ണ് പ​ണം ക​ണ്ടെ​ടു​ത്ത​തെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഓ​രോ വോ​ട്ട​ര്‍​മാ​ര്‍​ക്കും 300 രൂ​പ വീ​തം ന​ല്‍​ക​ണ​മെ​ന്നും പൊ​തി​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ളി​പ്പെ​ടു​ത്തി.

റെ​യ്ഡി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ എ​എം​എം​കെ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് സം​ഘ​ര്‍​ഷ​ത്തി​നു കാ​ര​ണ​മാ​യി. പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്ക് നി​റ​യൊ​ഴി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു​വി​ട്ട​ത്. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

തിരഞ്ഞെടുപ്പ് റദ്ദാക്കുമോ എന്ന് ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സുരക്ഷ ശക്തമാക്കുമ്ബോഴും തമിഴ്നാട്ടില്‍ വിവിധയിടങ്ങളില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

Advertisment