Advertisment

മണിപ്പുരിലെ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചു, 55 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി; മരിച്ചവരിൽ പത്തുപേർ ടെറിട്ടോറിയൽ ആർമി ജവാന്മാരാർ

New Update

ഇംഫാൽ: മണിപ്പുരിലെ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചതായി മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാകാൻ മൂന്നുദിവസമെടുക്കുമെന്നും ബിരേൻ സിങ് അറിയിച്ചു.

Advertisment

publive-image

മരിച്ചവരിൽ പത്തുപേർ ടെറിട്ടോറിയൽ ആർമി ജവാന്മാരാണെന്നും ഇതിൽ ഒൻപതുപേർ ബംഗാളിൽ നിന്നുള്ളവരാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

ബുധനാഴ്ച അർധരാത്രിയോടെ, മഖുവാം മേഖലയ്ക്കു സമീപം സ്ഥിതിചെയ്യുന്ന തുപുൽ യാർഡ് റെയിൽവേ നിർമാണ ക്യാംപിനു സമീപമാണ് മണ്ണിടിഞ്ഞത്.

publive-image

റെയിൽവൈ ലൈൻ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും അവർക്ക് സുരക്ഷ നൽകാനായി ഉണ്ടായിരുന്ന ജവാൻമാരുമാണ് അപകടത്തിൽപെട്ടത്. പ്രദേശത്ത് കരസേന, അസം റൈഫിൾസ്, ദുരന്ത നിവാരണ സേന എന്നിവയുടെ രക്ഷാപ്രവർത്തനം തുടരുകയാണ്.

Advertisment