Advertisment

സൗദിയില്‍ 24 മണിക്കൂർ കർഫ്യൂ ഇല്ലാത്ത മറ്റെല്ലാ പ്രവിശ്യകളിലും കർഫ്യൂ സമയം വൈകുന്നേരം മൂന്നു മുതൽ രാവിലെ ആറു വരെ ആക്കി ആഭ്യന്തരമന്ത്രാലയം.

author-image
admin
New Update

റിയാദ്: കോവിഡ് 19 കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി  രാജ്യത്ത് 24 മണിക്കൂർ കർഫ്യൂ ഇല്ലാത്ത മറ്റെല്ലാ പ്രവിശ്യകളിലും കർഫ്യൂ സമയം വൈകുന്നേരം മൂന്നു മുതൽ രാവിലെ ആറു വരെ ആക്കിയതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

Advertisment

publive-image

രാജ്യത്തെ പ്രധാന നഗരങ്ങളായ റിയാദ് മക്ക ,മദീന ജിദ്ദ , തായിഫ്, ദമാം   തുടങ്ങിയ സ്ഥലങ്ങളില്‍   24 മണിക്കൂർ ആണ് കർഫ്യൂ ബാധകമാക്കിയിരിക്കുന്നത്. നേരത്തെ കർഫ്യൂ സമയം വൈകുന്നേരം ഏഴു മുതൽ രാവിലെ ആറു വരെയായിരുന്ന ജിസാൻ, നജ്‌റാൻ, ഖമീസ് മുശൈത്ത്, അബഹ, അറാർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കർഫ്യൂ വൈകിട്ട് മൂന്നിന് തുടങ്ങും. തൊട്ടടുത്ത ദിവസം ആറു മണി വരെ കർഫ്യൂ തുടരും. നാളെ മുതലാണ് ഉത്തരവ് ബാധകമാകുക. മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ സമയ ക്രമം തുടരും. അതിനിടെ ജനങ്ങള്‍

ജനങ്ങള്‍ ആവിശ്യമില്ലാതെ പുറത്തിറങ്ങുന്നതും ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും കര്‍ശനമായി ഒഴിവാക്കണമെന്നും, ജനങ്ങളുടെ സഹകരണം ഉണ്ടെങ്കിലെ കൊറോണ വൈറസ്‌ തുടച്ചു നീക്കാന്‍ സാധിക്കുകയഉളൂവെന്നും ആരോഗ്യമന്ത്രാലയം വെക്തമാക്കി

Advertisment