Advertisment

20,000 രൂപയിലേറെ തുക കൊടുത്ത് സ്ഥലം വാങ്ങിയവര്‍ കുടുങ്ങും... അവരെ കാത്തിരിക്കുന്നത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്...തല്‍ക്കാലം ഡല്‍ഹിക്ക് പുറത്തുള്ളവര്‍ രക്ഷപെട്ടു...താമസിയാതെ എല്ലാവരും കുടുങ്ങും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി; 20,000 രൂപയിലേറെ തുക കൊടുത്ത് സ്ഥലം വാങ്ങിയവര്‍ കുടുങ്ങും. അവരെ കാത്തിരിക്കുന്നത് ആദായ നികുതി വകുപ്പിന്റെ നോട്ടീസാണ്.

Advertisment

20,000 രൂപയിലധികം പണമായി നല്‍കി സ്ഥലമിടപാട് നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദായ നികുതി വകുപ്പിന്റെ ഡല്‍ഹി ഡിവിഷന്‍.

publive-image

2015 മുതല്‍ 2018വരെ നടന്ന ഇടപാടുകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഡല്‍ഹി ഡിവിഷനിലെ 21 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍വഴിയാണ് പരിശോധന.

2015 ജൂണ്‍ ഒന്നിന് നിലവില്‍വന്ന പ്രത്യക്ഷ നികുതി നിയമപ്രകാരം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 20,0000 രൂപയ്ക്ക് മുകളിലാണെങ്കില്‍ അക്കൗണ്ട് പേയി ചെക്കായോ ആര്‍ടിജിഎസ് വഴിയോ മറ്റ് ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങള്‍ വഴിയോ ആയിരിക്കണം.

Advertisment