Advertisment

കുവൈറ്റില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് പരിശോധന ഇരട്ടിയാക്കിയതിനാലാണെന്ന് അധികൃതര്‍

New Update

publive-image

കുവൈറ്റ് സിറ്റി: പരിശോധന ഇരട്ടിയാക്കിയതാണ് കുവൈറ്റിലെ കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് ആരോഗ്യമന്ത്രാലയത്തിലെ പി.ആര്‍ വകുപ്പ് ഡയറക്ടര്‍ ഡോ. ഗഡ ഇബ്രാഹിം പറഞ്ഞു. പ്രതിദിനം 10000-12000 പരിശോധന നടത്തുന്നുണ്ടെന്നും ഗഡ ഇബ്രാഹിം പറഞ്ഞു.

പ്രതിദിനമുള്ള രോഗബാധ നിരക്ക് നോര്‍മല്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു. ആകെ പരിശോധനയുടെ 4.77 ശതമാനം മാത്രമാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളെന്നും രാജ്യത്തെ രോഗവ്യാപന നിരക്കില്‍ ആശങ്കപ്പെടാനില്ലെന്നും അവര്‍ വ്യക്തമാക്കി.

Advertisment