Advertisment

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനത്തിന് കാരണം അന്തരീഷ് മലീനികരണമെന്ന് അരവിന്ദ് കെജ്‌രിവാള്‍; പത്ത് ദിവസത്തിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്നും മുഖ്യമന്ത്രി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനത്തിന് കാരണം അന്തരീഷ് മലീനികരണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പത്ത് ദിവസത്തിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്നും രോഗനിയന്ത്രണത്തിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കൊവിഡ് കേസുകള്‍ കൂടുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ 24 ഗ്രാമങ്ങളില്‍ വിളകളുടെ അവശിഷ്ടങ്ങള്‍ അഴുകിനശിക്കുന്ന പദ്ധതി നടപ്പാക്കി. മറ്റു സംസ്ഥാനങ്ങളും ഇതു നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

കൊവിഡ് കേസുകള്‍ കൂടുന്നതില്‍ ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ആശങ്ക അറിയിച്ചിരുന്നു. അണ്‍ലോക് പ്രക്രിയയുടെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ കോടതി വിമര്‍ശിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 7,053 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

Advertisment