Advertisment

കഴിഞ്ഞ വർഷം കേരളത്തിൽ എത്തിയത് 1.88 കോടി ആഭ്യന്തര വിനോദ സഞ്ചാരികൾ

author-image
Charlie
New Update

publive-image

Advertisment

കോവിഡ് വ്യാപനത്തിന്റെ തിരിച്ചടികൾ മറികടന്ന് കേരളത്തിലെ ടൂറിസം മേഖല വളർച്ചയിലേക്ക്. ആഭ്യന്തര സഞ്ചാരികളുടെ സന്ദർശനത്തിൽ കേരളം 2022ല്‍ സർവകാല റെക്കോർഡിലെത്തിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. 2022ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കോവിഡിന് മുമ്പ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. എന്നാൽ 2022ൽ ഇത് 1,88,67,414 ആയി ഉയർന്നെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. 2.63 ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷം നേടിയത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ആറ് ജില്ലകള്‍ സര്‍വകാല റെക്കോര്‍ഡെന്ന നേട്ടം കൈവരിച്ചു.

ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട , ഇടുക്കി ,വയനാട് ,ആലപ്പുഴ , മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ്. സഞ്ചാരികളുടെ വരവ് ഈ ജില്ലകളിൽ സർവകാല റെക്കോർഡിലെത്തി. 2022ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം ,ഇടുക്കി ,തൃശൂർ, വയനാട് എന്നീ ജില്ലകളും മുന്നിലുണ്ടെന്ന് മന്ത്രി അറിയിച്ചു.

Advertisment