Advertisment

ആരാധകര്‍ക്ക് നിരാശയും സര്‍പ്രൈസും; ഇതാണ് കോലിയുടെ വിരമിക്കല്‍ പ്ലാന്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും ടി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുകയാണ് ക്രിക്കറ്റ് താരങ്ങളുടെ പതിവ്. മക്കല്ലവും ഡിവില്ലിയേര്‍സും ഉള്‍പ്പെടെ ഇത്തരത്തില്‍ കളിക്കുന്ന താരങ്ങള്‍ നിരവധി. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറയുന്നത്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ പിന്നീട് ബാറ്റേന്തില്ല എന്നാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വേണ്ടത്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. വിരമിക്കലിന് ശേഷം എന്തുചെയ്യുമെന്ന് അറിയില്ല. എന്നാല്‍ വീണ്ടും ബാറ്റെടുക്കില്ലെന്ന് ഉറപ്പാണ്. ഒരിക്കല്‍ കളി നിര്‍ത്തിയാല്‍ അത് അവസാനമാണ്. പിന്നീട് ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലും തിളങ്ങുന്ന കോലിക്ക് 30 വയസ് മാത്രമാണ് പ്രായം.

ബിസിസിഐ നിയന്ത്രണം എടുത്തുമാറ്റിയാല്‍ വിരമിക്കലിന് ശേഷം ബി ഗ് ബാഷില്‍ കളിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനാണ് കോലിയുടെ ഈ ഉത്തരം. വിദേശ ടി20 ലീഗുകളില്‍ കളിക്കുന്നതിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐയുടെ നിയന്ത്രണം നിലവിലുണ്ട്. നിലവില്‍ ടെസ്റ്റ്- ഏകദിന റാങ്കിംഗുകളില്‍ ഒന്നാമനാണ് വിരാട് കോലി.

Advertisment