Advertisment

യുവാക്കൾക്ക് ആദരമായി സീ കേരളത്തിന്റെ സ്വാതന്ത്ര്യദിന വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: ഇന്ത്യയുടെ ഭാവിയെ നിർമ്മിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ചെറുപ്പക്കാർക്ക് ആദരം പ്രകടിപ്പിച്ചു കൊണ്ട് ഈ 74-ാം സ്വാതന്ത്ര്യദിനത്തിൽ സീ കേരളം ചാനലിന്റെ ചെറു ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി എല്ലാ മേഖലകളിലും പണിയെടുക്കുന്ന ചെറുപ്പക്കാർക്ക് പ്രചോദനമാകുന്നു തരത്തിലാണ് ഈ ചെറുചിത്രം സീ കേരളം ഒരുക്കിയിരിക്കുന്നത്.

Advertisment

publive-image

വീഡിയോയിലെ ഓരോ വ്യക്തിയും പ്രതിനിധീകരിക്കുന്ന തൊഴിലിന് അനുസരിച്ചു പ്രകാശങ്ങളിലൂടെയാണ് കഥ പറയാൻ ശ്രമിച്ചിരിക്കുന്നത്. ഇച്ഛാശക്തിയും സത്യസന്ധതയും ഏതു പ്രതിസന്ധിയേയും തരണം ചെയ്യാൻ കഴിയുന്ന മാനസിക ശേഷിയയും ബൗദ്ധികനേതൃത്വമുള്ളവരാണ് ഇന്ത്യൻ യുവാക്കൾ എന്ന് ഈ ചിത്രം കാട്ടിത്തരുന്നു. വികസനത്തിന്റെ പുതിയ പാതയിലേക്ക് ഇന്ത്യയെ നയിക്കാൻ ഇവർക്കവുമെന്നു ഈ കോവിഡ് കാലം നമ്മുക്ക് കാട്ടിത്തന്നു. മഹാമാരിയുടെ കാലത്ത് രാജ്യത്തെ ഒന്നാക്കി നിർത്തുന്നതിൽ യുവാക്കൾ വഹിച്ച പങ്ക് വലുതാണ്.

ഒരു മിനുട്ടും പന്ത്രണ്ടു സെക്കന്ഡുമാണ് ചിത്രത്തിന്റെ ദൈർഘ്യം. സീ കേരളത്തിന്റെ ജനപ്രീയ ഷോ ആയ സരിഗമപയുടെ ഗ്രാൻഡ് ഫൈനൽ ഈ സ്വാതന്ത്ര്യ ദിനത്തിൽ വൈകുന്നേരം 5.30 ന് സംപ്രേഷണം ചെയ്യും.

independence day
Advertisment