Advertisment

കൊവിഡ് വാക്‌സിന്‍ വിതരണം; ശീതീകരണ യൂണിറ്റുകള്‍ക്കായി ലക്‌സംബര്‍ഗ് കമ്പനിയുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ശീതീകരണ യൂണിറ്റുകള്‍ ലഭ്യമാക്കാന്‍ ലക്‌സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. ലക്സംബർഗിലെ ബി മെഡിക്കൽ സിസ്റ്റംസ് കമ്പനി അധികൃതർ ആദ്യഘട്ട ചർച്ചകൾക്കായി ശനിയാഴ്ച ഇന്ത്യയിലെത്തും.

മൈനസ് 80 ഡിഗ്രി താപനിലയിൽ വരെ വാക്സിൻ ശേഖരിക്കാനുള്ള സാങ്കേതിക വിദ്യ ബി മെഡിക്കൽ സിസ്റ്റംസിനുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം, വിദേശകാര്യമന്ത്രാലയം പ്രതിനിധികളുമായും നീതി ആയോഗ് ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും.

ഭാരത് ബയോടെക്, പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, സൈഡൻ ബയോടെക് പാർക്ക് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുമായും സംഘം ചർച്ച നടത്തും.

Advertisment