Advertisment

ലഡാക്കിൽ ബൊളീവിയയുടെ റെക്കോർഡ് മറികടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ്  നിര്‍മ്മിച്ച് ഇന്ത്യ  !

New Update

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ബോർഡർ റോഡ് ഓർഗനൈസേഷൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് 19,300 അടി ഉയരത്തിൽ നിർമ്മിച്ചതായി സർക്കാർ ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പുകളേക്കാൾ ഉയരത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത് - നേപ്പാളിലെ സൗത്ത് ബേസ് ക്യാമ്പ് 17,598 അടി ഉയരത്തിലാണ്, ടിബറ്റിലെ നോർത്ത് ബേസ് ക്യാമ്പ് 16,900 അടിയിലാണ്. ബൊളീവിയയില്‍ 18,953 അടി ഉയരത്തില്‍ നിര്‍മ്മിച്ച റോഡിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്.

Advertisment

publive-image

ഏറ്റവും വലിയ വാണിജ്യ വിമാനങ്ങൾ 30,000 അടി ഉയരത്തിലും അതിനു മുകളിലുമാണ് പറക്കുന്നത്. അതിനാൽ ഈ റോഡ് അതിന്റെ പകുതിയിലധികം ഉയരത്തിലാണ്. ഉംലിംഗ പാസില്‍ പണിത റോഡ് നിര്‍മ്മിച്ചത് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ്.

എവറസ്റ്റ് ബേസ് ക്യാമ്പുകളേക്കാള്‍ ഉയരത്തിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ബൊളീവിയയിലെ 18,953 അടി ഉയരത്തിലുള്ള ഉതുറുങ്കു റോഡിന്റെ റെക്കോര്‍ഡാണ് ഉംലിംഗ്‌ല മറികടന്നത്. പുതിയ പാത ലഡാക്കിലെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

52 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ ടാറിങ് ഇപ്പോഴാണ് പൂര്‍ത്തിയായത്. ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ശൈത്യകാലത്ത് നെഗറ്റീവ് 40 ഡിഗ്രിയിലേക്ക് ഊഷ്മാവ് താഴും. സാധാരണ സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ ഓക്‌സിജന്‍ ലെവലില്‍ ഏകദേശം 50 ശതമാനത്തിന്റെ കുറവുണ്ട്.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.

ladak
Advertisment