Advertisment

ലഡാക്കില്‍ പിടിയിലായ ജവാനെ ഇന്ത്യന്‍ സൈന്യം ചൈനയ്ക്ക് കൈമാറി

New Update

ശ്രീനഗര്‍ : അതിര്‍ത്തി കടന്ന് ഇന്ത്യന്‍ പ്രദേശത്തെത്തിയ ചൈനീസ് സൈനികനെ ചൈനയ്ക്ക് കൈമാറി. ചൈനീസ് ജവാന്‍ വാങ് യാ ലോങിനെ ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ സൈന്യം ചുഷൂല്‍ മോള്‍ഡോ മീറ്റിങ് പോയിന്റില്‍ വെച്ച് ചൈനീസ് സൈന്യത്തിന് കൈമാറിയത്.

Advertisment

publive-image

നിരവധി ഇന്ത്യന്‍ ഏജന്‍സികള്‍ ചൈനീസ് സൈനികനെ ചോദ്യം ചെയ്തിരുന്നു. അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണോ, ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായി അതിര്‍ത്തി കടന്നതാണോ തുടങ്ങിയ കാര്യങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചത്.

ലഡാക്കിലെ ഡെംചോക്കിൽ നിന്നാണ് ചൈനീസ് സൈനികനെ കഴിഞ്ഞദിവസം ഇന്ത്യൻ സേന പിടികൂടിയത്. ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയിലെ ആറാമത്തെ മോട്ടറൈസ്ഡ് ഇൻഫൻട്രി ഡിവിഷനിപ്പെട്ടയാളാണ് പിടിയിലായതെന്നാണ് വിവരം. ഇയാളിൽ നിന്നും സിവിൽ, സൈനിക രേഖകൾ പിടിച്ചെടുത്തതായും കരസേനാ വൃത്തങ്ങൾ അറിയിച്ചു.

തന്റെ യാക്ക് വീണ്ടെടുക്കാനാണ്  ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്നാണ് സൈനികൻ പറയുന്നത്. ഒറ്റയ്ക്കാണ് ഇയാൾ അതിർത്തി കടന്നതെന്നും ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കരസേനാ വൃത്തങ്ങൾ വ്യക്തമാക്കി. സൈനികനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യൻ സേനയെ സമീപിച്ചിരുന്നു.

india-china issues
Advertisment