Advertisment

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഒക്ടോബര്‍ - ഡിസംബര്‍ സാമ്പത്തിക പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഒക്ടോബര്‍ - ഡിസംബര്‍ സാമ്പത്തിക പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് വെള്ളിയാഴ്ച വൈകീട്ടോടെ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും ഉത്സവകാലം സജീവമായതും വളര്‍ച്ചയെ സ്വാധീനിച്ചു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടത്. രണ്ടാം പാദത്തില്‍ -7.3 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച.

2021 - 21 സാമ്പത്തിക വര്‍ഷത്തിലെ രണ്ട് പാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയതിന് ശേഷമാണ് മൂന്നാം പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. 2020 - 21 ലെ ആദ്യ പാദത്തില്‍ 24.4 ശതമാനവും ജൂലായ് - സെപ്റ്റംബര്‍ പാദത്തില്‍ 7.7 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.

Advertisment