Advertisment

മുങ്ങിക്കപ്പലിൽ നിന്നു വിക്ഷേപിക്കാവുന്ന കെ 4 ആണവ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നാളെ ; മിസൈൽ വികസിപ്പിച്ചത് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം ; കെ’ എന്നാൽ കലാം !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി : മുങ്ങിക്കപ്പലിൽ നിന്നു വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നാളെ നടത്താൻ പ്രതിരോധ മന്ത്രാലയം. കെ 4 എന്നു പേരിട്ടിരിക്കുന്ന മിസൈൽ വിശാഖപട്ടണം തീരത്ത് ഐഎൻഎസ് അരിഹന്തിൽ നിന്നു വിക്ഷേപിക്കുമെന്നാണു വിവരം. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിനു ചൈന, പാക്കിസ്ഥാൻ എന്നിവയെ ലക്ഷ്യമിടാനാകും.

Advertisment

publive-image

കര, വ്യോമ, നാവിക മാർഗങ്ങളിലൂടെ ആണവ മിസൈൽ തൊടുക്കാനുള്ള കരുത്ത് (ന്യൂക്ലിയർ ട്രയഡ്) നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ പരീക്ഷണം നിർണായകമാണെന്നു പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. യു എസ്, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നിവയാണ് ഈ ശേഷിയുള്ള രാജ്യങ്ങൾ.

∙ വികസിപ്പിച്ചത് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ).

∙ 2 ടൺ ആണവ പോർമുന വഹിക്കാം. നീളം 10 മീറ്റർ. ഭാരം 20 ടൺ.

∙ കടലിനടിയിൽ നിന്നു വിക്ഷേപിച്ച ശേഷം ആകാശത്തേക്കുയരുകയും ശബ്ദത്തെക്കാൾ വേഗത്തിൽ ലക്ഷ്യത്തിലേക്കു കുതിക്കുകയും ചെയ്യും.

∙ ‘കെ’ എന്നാൽ കലാം; മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനോടുള്ള ആദരസൂചകം.

∙ 5,000 കിലോമീറ്റർ ദൂരപരിധിയുള്ള കെ 5 നിർമാണ ഘട്ടത്തിൽ.

കര: അഗ്നി 3 (3000 കിലോമീറ്റർ ദൂരപരിധി), അഗ്നി 2 (2000 കിലോമീറ്റർ), അഗ്നി 1 (700 കിലോമീറ്റർ), പൃഥ്വി 2 (350 കിലോമീറ്റർ) എന്നിവയാണു നിലവിൽ കരമാർഗം വിക്ഷേപിക്കാവുന്ന ആണവ മിസൈലുകൾ.

ആകാശം: യുദ്ധവിമാനങ്ങളായ സുഖോയ് 30, മിറാഷ് 2000, ജാഗ്വർ എന്നിവ ആണവ മിസൈലുകൾ വഹിക്കാൻ സജ്ജം.

Advertisment