Advertisment

ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരായി

New Update

publive-image

റാഞ്ചി: ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരായി. റാഞ്ചിയിലെ മൊറാബാദിയിലാലായിരുന്നു വിവാഹം നടന്നത്‌. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു .

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ദീപിക കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. നിലവില്‍ ലോക ഒമ്പതാം നമ്പര്‍ താരമാണ്.രണ്ടു തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുള്ള താരം ലോകകപ്പില്‍ മൂന്ന് വെള്ളി മെഡലുകളും ഒരു വെങ്കലമെഡലും സ്വന്തമാക്കിയിട്ടുണ്ട്.

കൊല്‍ക്കത്ത സ്വദേശിയാണ് അതാനു ദാസ്. ഇന്ത്യന്‍ അമ്പെയ്ത്ത് റിക്കവര്‍ ടീം അംഗമാണ്. ദീപികയും അതാനും 2013ല്‍ നടന്ന മിക്‌സഡ് വേള്‍ഡ് കപ്പ് കിരീടം സ്വന്തമാക്കിയിരുന്നു.

Advertisment