Advertisment

ചികിത്സാ സഹായം നല്‍കിയതിനു ശേഷം നടന്‍ രവി പ്രകാശ് തന്നെ ശല്യപ്പെടുത്തുന്നുവെന്ന്‍ നടി വിജയലക്ഷ്മി. പോലീസില്‍ പരാതി നല്‍കി

author-image
ഫിലിം ഡസ്ക്
Updated On
New Update

ചികിത്സാ സഹായം നല്‍കിയതിനു ശേഷം തന്നെ കന്നഡ നടന്‍ രവി പ്രകാശ് ശല്യപ്പെടുത്തുന്നുവെന്ന് നടി വിജയലക്ഷ്മി. നടനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വിജയലക്ഷ്മി.

Advertisment

publive-image

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിജയലക്ഷ്മി. സാമ്പത്തിക പരാധീനതകള്‍ കാരണം വിജയലക്ഷ്മിയുടെ ചികിത്സയുടെ ചെവലുകള്‍ക്കായി സിനിമാ പ്രവര്‍ത്തകരോട് സഹോദരി ഉഷാദേവി സഹായം അഭ്യര്‍ഥിച്ചിരുന്നു.

തുടര്‍ന്നാണ് രവി പ്രകാശ് വിജയലക്ഷ്മിയെ കാണാന്‍ ആശുപത്രിയില്‍ എത്തുകയും ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തിരുന്നു. പിന്നീട് രവി പ്രകാശ് ഫോണില്‍ സന്ദേശങ്ങള്‍ അയച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് വിജയലക്ഷ്മി ആരോപിക്കുന്നു. രവി പ്രകാശിന്റെ ശല്യം സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞാണ് വിജയലക്ഷ്മി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

Advertisment