‘ഞാന്‍ പറഞ്ഞത് വെറും തമാശയായിരുന്നു. ആരെയും വേദനിപ്പിക്കാന്‍  പറഞ്ഞതല്ല. വേദനിപ്പിച്ചുവെങ്കില്‍ മാപ്പ്’ – വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഐശ്വര്യ രാജേഷ്

ഫിലിം ഡസ്ക്
Thursday, January 10, 2019

ശ്വര്യ രാജേഷ് പ്രധാനവേഷത്തിലെത്തിയ ‘കനാ’യുടെ വിജയാഘോഷത്തിനിടെ ഐശ്വര്യ നടത്തിയ ഒരു പരാമര്‍ശം വിവാദമായിരിക്കുകയാണ്. ചില സിനിമകള്‍ വിജയമല്ലെങ്കില്‍ അണിയറ പ്രവര്‍ത്തകര്‍ വ്യാജ വിജയാഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഈ പ്രവണതയെ പരിഹസിക്കുന്നതായിരുന്നു ഐശ്വര്യയുടെ പരാമര്‍ശം.

തമാശരൂപേണയാണ് താരം സംസാരിച്ചതെങ്കിലും ചില സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് കടുത്ത നീരസമുണ്ടാക്കി. സംഭവം വിവാദമായപ്പോള്‍ പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം.

കാനയുടെ വിജയാഘോഷ പരിപാടിയില്‍ ഞാന്‍ പറഞ്ഞത് വെറും തമാശയായിരുന്നു. സിനിമകളെയോ അല്ലെങ്കില്‍ വ്യക്തികളെയോ ഞാന്‍ അതിലൂടെ പരിഹസിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ആരെയും വേദനിപ്പിക്കാന്‍  പറഞ്ഞതല്ല.

നമ്മുടെ ഇന്‍ഡസ്ട്രിയിലെ എല്ലാ സിനിമകളും സൂപ്പര്‍ഹിറ്റ് ആകണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഒരു സിനിമ വിജയമാക്കുന്നതിന് പിന്നിലെ ബുദ്ധിമുട്ട് എത്രത്തോളം വലുതാണെന്ന് എനിക്കറിയാം. എന്റെ പരാമര്‍ശം നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ മാപ്പ്- ഐശ്വര്യ ട്വീറ്റ് ചെയ്തു.

×