രാജകുമാരിയെപ്പോല്‍ ദീപിക, തിളങ്ങി ഐശ്വര്യ, അതിമനോഹരിയായി കരീന – അംബാനി വിവാഹത്തില്‍ തിളങ്ങി ബോളിവുഡ് സുന്ദരിമാര്‍..

ഫിലിം ഡസ്ക്
Monday, March 11, 2019

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹത്തിന് ബോളിവുഡ് സുന്ദരിമാര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ എന്തെന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഫാഷൻ മൽസരവേദിയിലെ പോലെ ഇന്ത്യയിലെ പ്രമുഖരായ എല്ലാ ഫാഷൻ ഡിസൈനർമാരുടെ വസ്ത്രങ്ങളും ഇവിടെ കാണാം.

സബ്യസാചി മുഖർജിയാണ് ദീപികയുടെ സാരി ഒരുക്കിയത്. പിങ്ക് നിറത്തിലുള്ള സാരിയില്‍ ദീപിക അതീവ സുന്ദരിയായിരുന്നു. ‘V’ ആകൃതിയിലുള്ള പ്ലംഗിങ് കഴുത്തുള്ള ബ്ലൗസ് ഔട്ട് ഫിറ്റിനു കൂടുതൽ അഴകേകി.

നീലയില്‍ സില്‍വര്‍ വര്‍‌ക്ക് ചെയ്ത ലഹങ്കയായിരുന്നു മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് ധരിച്ചത്. മനീഷ് മൽഹോത്രയാണ് താരത്തിനായി വസ്ത്രം ഒരുക്കിയത്. ഓഫ് ഷോൾഡർ മോഡലിലായിരുന്നു ലഹങ്കയുടെ കഴുത്ത്. എന്നാല്‍ ഐശ്വര്യയെ കാണാന്‍‌ കാത്തിരുന്ന ആരാധകര്‍ക്ക് താരത്തിന്‍റെ ലുക്ക് തീരെ ഇഷ്ടമായില്ല. പഴയ മോഡല്‍ ലഹങ്കയാണിതെന്നാണ് ഫാഷന്‍‌ ലോകത്തിന്‍റെയും വിലയിരുത്തല്‍.

തരുൺ തഹിലിയാനി സാരിയിലായിരുന്നു പ്രിയങ്ക ചോപ്ര തിളങ്ങിയത്. ഗ്രേ നിറത്തിലുള്ള സാരി ലേസുകളാൽ എംബല്ലിഷുകളാൽ സമ്പന്നമായിരുന്നു സാരി.

ആകാശ നീലയും പച്ചയും വെള്ളയും നിറങ്ങളിലുള്ള പൂക്കളാൽ സമ്പന്നമായിരുന്നു കത്രീനയുടെ ലഹങ്ക. അനിത ഡോൻങ്ക്രിയാണു ഡിസൈനര്‍. അനുയോജ്യമായ മാലയും കമ്മലും വളയും താരത്തിന്റെ ലുക്കിന് ഗാംഭീര്യമേകി.

മനീഷ് മൽഹോത്ര കരീനയ്ക്ക് വേണ്ടി ഒരുക്കിയത് ഇളം പച്ച നിറത്തിലുള്ള ലഹങ്കയായിരുന്നു. അതില്‍ എപ്പോഴത്തെയും പോലെ താരം അതിമനോഹരിയായിരുന്നു. ലഹങ്കയില്‍ ചെറിയ കണ്ണാടികള്‍ പതിപ്പിച്ചിരുന്നു.

ആലിയ ഭട്ട് സബ്യസാചിയുടെ ഡിസൈനിങ്ങിലെ മഞ്ഞ ലഹങ്കയിലാണ് തിളങ്ങിയത്. ലഹങ്കയോടൊപ്പം വജ്ര മാല കൂടിയായപ്പോള്‍ ആലിയ അതീവ സുന്ദരിയായി.

പിങ്ക് ലഹങ്കയിലാണ് ജാന്‍വി കപൂര്‍ തിളങ്ങിയത്. മനീഷ് മൽഹോത്രയായിരുന്നു ഡിസൈനര്‍. പിങ്ക് നിറത്തിലുള്ള ലഹങ്കയിൽ സിൽവർ എംബല്ലിഷ്മെന്റിന്‍റെ വര്‍ക്കായിരുന്നു.

 

×