Advertisment

അമല പോളിന്‍റെയും വിഷ്ണു വിശാലിന്റെയും വിവാഹവാര്‍ത്ത: പൊട്ടിത്തെറിച്ച് വിഷ്ണു

author-image
ഫിലിം ഡസ്ക്
Updated On
New Update

മല പോളും വിഷ്ണു വിശാലും ഒന്നിച്ച ചിത്രം 'രാക്ഷസന്‍' ഹിറ്റായി മാറുമ്പോള്‍ ചര്‍ച്ചയാകുന്നത് അമലയും വിഷ്ണുവും തമ്മിലുള്ള വിവാഹവാര്‍ത്തയാണ്.

Advertisment

publive-image

ചിത്രം റിലീസായതിന് പിന്നാലെ താന്‍ വിവാഹമോചിതനായെന്ന വാര്‍ത്ത വിഷ്ണു ആരാധകരുമായി പങ്കുവച്ചിരുന്നു.  അതോടെ വിഷ്ണു വിവാഹമോചനം നേടിയത് അമലയ്ക്ക് വേണ്ടിയാണെന്നും ഇരുവരും പ്രണയത്തിലാണെന്നും  ഉടനെ വിവാഹിതരാവുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമായി.

ഇതിനെതിരേ രൂക്ഷമായി പ്രതികരിച്ച് വിഷ്ണു തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

'എന്ത് അസംബന്ധ വാര്‍ത്തയാണിത്. കുറച്ച് ഉത്തരവാദിത്വം കാണിക്കണം. ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും ഞങ്ങളുടെതായ ജീവിതമുണ്ട്, കുടുംബമുണ്ട്. നിങ്ങളുടെ നേട്ടത്തിന് വേണ്ടി ഇങ്ങനെ എഴുതരുത്.' - വിഷ്ണു പ്രതികരിച്ചു.

Advertisment