Advertisment

വിരുഷ്ക ഒന്നാം വിവാഹവാര്‍ഷികം: ഒരു വര്‍ഷം പിന്നിട്ടെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് കൊഹ്‌ലി. ഇത് സ്വര്‍ഗമെന്ന് അനുഷ്ക

author-image
ഫിലിം ഡസ്ക്
Updated On
New Update

താരദമ്പതികളായ വിരാട് കൊഹ്‌ലിയുടെയും അനുഷ്ക ശര്‍മ്മയുടെയും ഒന്നാം വിവാഹ വാര്‍ഷികമാണ് ഇന്ന്. 2017 ഡിസംബര്‍ 11-ന് ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

Advertisment

publive-image

വിവാഹ വാര്‍ഷിക ദിനത്തില്‍ അനുഷ്‌ക ശര്‍മയ്ക്ക് മനോഹരമായ സന്ദേശം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് കൊഹ്‌ലി.

എന്റെ ആത്മസുഹൃത്തിന് ആശംസകള്‍ എന്നാണ് കോലി ട്വിറ്ററില്‍ കുറിച്ചത്. ഒരു വര്‍ഷം പിന്നിട്ടെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞ കോലി എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. വിവാഹ ചിത്രങ്ങളും കൊഹ്‌ലി പങ്കുവച്ചു.

പിന്നാലെ അനുഷ്‌കയും വിവാഹ വാര്‍ഷിക ദിനത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ചു. 'സമയം കഴിഞ്ഞു പോകുന്നത് അറിയുന്നില്ലെങ്കില്‍ അത് സ്വര്‍ഗമാണ്, നിങ്ങളൊരു നല്ല മനുഷ്യനെയാണ് വിവാഹം ചെയ്യുന്നതെങ്കില്‍ അതും', അനുഷ്‌ക ട്വിറ്ററില്‍ കുറിച്ചു. വിവാഹ വീഡിയോയും അനുഷ്‌ക ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

Advertisment