Advertisment

ശ്രീശാന്തിന് പരാജയം, ശ്രീയെ പിന്നിലാക്കി ദീപിക കക്കട് 'ബിഗ് ബോസ്' വിജയിയായി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ളേഴ്സ് ചാനലിൽ കഴിഞ്ഞ 100 ദിവസമായി നടന്നുവന്ന റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 12 ഇന്നലെ പര്യവസാനിച്ചു. അവസാന റൗണ്ടിലെത്തിയ മൂന്നു ഫൈനലിസ്റ്റുകളിൽ ( ശ്രീശാന്ത്, ദീപിക, ദീപക്ക് താക്കൂർ) ഒരാളായ ദീപക്ക് താക്കൂർ ബിഗ് ബോസ് നൽകിയ ഓഫർ തുകയായ 20 ലക്ഷം രൂപ സ്വീകരിച്ചുകൊണ്ട് ഗ്രാൻഡ് ഫിനാലെയിൽനിന്ന് പിന്മാറുകയായിരുന്നു.

Advertisment

publive-image

അവശേഷിച്ച രണ്ടുപേരിൽ ശ്രീശാന്തിനെ പിന്തള്ളി ദീപിക കക്കട് വിജയിക്കുകയും സമ്മാനത്തുകയായ 30 ലക്ഷവും ട്രോഫിയും കരസ്ഥമാക്കുകയും ചെയ്തു.

publive-image

ഹിന്ദി സീരിയൽ ' സസുരാൽ സിമ്രൻ കാ ' യിലൂടെ പ്രശസ്തയായ ദീപിക ഒരു മൂവിയിലും അഭിനയിച്ചിട്ടുണ്ട്. പ്രസ്തുത സീരിയലിലെ സഹ അഭിനേതാവായിരുന്ന ഷോയബ് ഇബ്രാഹിമിനെയാണ് ദീപിക വിവാഹം കഴിച്ചത്.

publive-image

ദീപിക ബിഗ്‌ബോസിൽ വന്ന നാൾ മുതൽ ശ്രീശാന്തിനെ സഹോദരനായാണ് കണ്ടിരുന്നത്. ശ്രീശാന്തും അതേപോലെതന്നെ ദീപികയോടും ഒരു കൂടെപ്പിറപ്പെന്നപോലെയായിരുന്നു ഇടപഴകിയിരുന്നത്. ഇരുവരുടെയും ഈ സ്നേഹബന്ധത്തെ ബിഗ് ബോസ് വരെ പ്രകീർത്തിക്കുകയുണ്ടായി.

publive-image

ഹിന്ദിയിലെ സൂപ്പർ സ്റ്റാർ സൽമാൻ ഖാനായിരുന്നു ഷോയുടെ ആങ്കർ. മത്സരത്തിലെ എഗ്രിമെന്റ് പ്രകാരം ശ്രീശാന്തിന് 80 ലക്ഷം രൂപയും ഓരോ ആഴ്ചയ്ക്കും 2 ലക്ഷം വീതവുമായിരുന്നു പ്രതിഫലം എന്ന് പറയപ്പെടുന്നു. Colors ലെ ബിഗ് ബോസ് പരിപാടിയുടെ ചുവടുപിടിച്ചാണ് മലയാള ത്തിലുൾപ്പെടെ പല ഭാഷാ ചാനലുകളിലും ഈ റിയാലിറ്റി ഷോ അരങ്ങേറിയത്.

publive-image

Advertisment