Advertisment

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയായി ദീപിക. ആദ്യ ചിത്രം പങ്കുവച്ച് താരം

author-image
ഫിലിം ഡസ്ക്
Updated On
New Update

സിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി മേഖ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ഛപാക്ക് ചിത്രത്തില്‍ ലക്ഷ്മിയായി അഭിനയിക്കുന്ന ദീപിക പദുകോണ്‍ ചിത്രത്തിലെ തന്റെ ആദ്യ ലുക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

Advertisment

publive-image

മാലതി...എനിക്കൊപ്പം എന്നെന്നും ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമെന്ന അടിക്കുറിപ്പോടെയാണ് ദീപിക ചിത്രം പങ്കു വെച്ചിരിക്കുന്നത്. ചിത്രീകരണം തിങ്കളാഴ്ച്ച ആരംഭിക്കുകയാണ്. 2020 ജനുവരി 10ന് ചിത്രം പുറത്തെത്തുമെന്നും ദീപിക പറയുന്നു.

മാലതി എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. താരത്തിന് ആശംസകളും പ്രശംസകളുമായി നിരവധി ആരാധകരാണ് പോസ്റ്റിനു താഴെയെത്തിയിരിക്കുന്നത്. വിക്രം മാസ്സിയാണ് ദീപികയുടെ നായകനാവുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് ലീന യാദവ് ആണ് ഛപാക്ക് നിര്‍മ്മിക്കുന്നത്.

Advertisment