Advertisment

പ്രിയങ്ക - നിക്ക് വിവാഹത്തിന് ഉമൈദ് പാലസ് അണിഞ്ഞൊരുങ്ങുന്നു. അതിഥികള്‍ക്കായി മനോഹരമായ സമ്മാനങ്ങള്‍ ..

author-image
ഫിലിം ഡസ്ക്
Updated On
New Update

ദീപ്വീര്‍ വിവാഹത്തിനുശേഷം അടുത്ത താരവിവാഹത്തിനൊരുങ്ങുകയാണ് ബോളിവുഡ്. ഡിസംബര്‍ 2,3 തിയ്യതികളിലാണ് പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ് വിവാഹം. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസിലാണ് വിവാഹാഘോഷങ്ങള്‍ നടക്കുക.

Advertisment

നവംബര്‍ 29ന് ഉമൈദ് ഭവനില്‍ മെഹന്തി, സംഗീത് ചടങ്ങുകള്‍ നടക്കും. നവംബര്‍ 30നാണ് ഹാല്‍ദി ചടങ്ങുകള്‍ നടക്കുക. താരവിവാഹത്തിനായി പാലസ് അണിഞ്ഞൊരുങ്ങിക്കൊണ്ടിരിക്കുകയാണ്.

publive-image

വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്കായി മനോഹരമായ സമ്മാനമാണ് നിക്കും പ്രിയങ്കയും കരുതിവച്ചിരിക്കുന്നത്. ഒരു വശത്ത് നിക്കിന്റെയും പ്രിയങ്കയുടെയും ഇനിഷ്യലുകളും മറുവശത്ത് ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങളും ആലേഖനം ചെയ്ത വെള്ളി നാണയങ്ങളാണ് വിവാഹത്തിനെത്തുന്ന വരുന്ന അതിഥികള്‍ക്കായി നിക്കും പ്രിയങ്കയും പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്.

വധൂവരന്മാരുടെ പരമ്പരാഗതമായ ആചാരങ്ങള്‍ക്ക് അനുസരിച്ച് രണ്ട് രീതിയിലാണ് വിവാഹചടങ്ങുകള്‍ നടത്തുന്നത്. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരവുമുള്ള ചടങ്ങുകള്‍ക്ക് ഉമൈദ് പാലസ് സാക്ഷിയാവും. നിക്കിന്റ കുടുംബാംഗങ്ങളും മറ്റും വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് എത്തിക്കഴിഞ്ഞു.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഡല്‍ഹി താജ് പാലസില്‍ പ്രത്യേക വിവാഹവിരുന്നും താരങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Advertisment