Advertisment

അവള്‍ ഇരുണ്ടിട്ടാണ്. ഈ ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള പെൺകുട്ടി അവളാണ്

author-image
ഫിലിം ഡസ്ക്
New Update

തന്റെ മകളെക്കുറിച്ചും അവളോടുള്ള അടുപ്പത്തെക്കുറിച്ചുമെല്ലാം മനസ്സു തുറന്ന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാൻ. കൊൽക്കത്തയിൽ നടന്ന ഫിലിംഫെസ്റ്റിവലിലാണ് മകളോടുള്ള ഇഷ്ടത്തെക്കുറിച്ച് ഷാരുഖ് വാചാലനായത്.

Advertisment

publive-image

'എന്റെ മകൾ ഇരുണ്ടിട്ടാണ്. പക്ഷേ അവളാണ് ഈ ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള പെൺകുട്ടി എന്നും ഞാൻ വിശ്വസിക്കുന്നു ഇതുവരെ മറിച്ചാരും എന്നോട് പറഞ്ഞിട്ടില്ല.

ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് ബോളിവുഡിലേക്ക് ഞാനെത്തിയത്. സത്യസന്ധമായ കാര്യങ്ങൾ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂ.എന്റെ ഭാര്യയും മക്കളുമെല്ലാം വളരെ സാധാരണക്കാരായ ആളുകളാണ്.

ഞാൻ കാണാൻ അത്ര സുന്ദരനായ ഒരാളല്ല, എനിക്കധികം പൊക്കമില്ല, നല്ലൊരു ഡാൻസറല്ല, എങ്ങനെ ഒരു മികച്ച ബോളിവുഡ് നടനാകണമെന്ന് ഞാൻ ഒരു ആക്റ്റിങ് സ്കൂളിൽ നിന്നും പഠിച്ചിട്ടുമില്ല. പക്ഷേ ഇപ്പോൾ കാര്യങ്ങൾക്ക് കുറച്ചു മാറ്റം വന്നിട്ടുണ്ട്.

ഇപ്പോൾ പോസ്റ്ററുകളിൽ ചിരിച്ചു നിൽക്കുന്ന സുന്ദരനായ ചെരുപ്പക്കാരന്റെ രൂപമൊക്കെ എനിക്ക് ഈ സ്റ്റാർഡം തന്നതാണ്'- ഷാരൂഖ് പറയുന്നു. സൗന്ദര്യവർധക ഉൽപ്പന്നങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഷാരൂഖ്.

Advertisment