ആദ്യ തെന്നിന്ത്യന്‍ ചിത്രത്തില്‍ രാജ്ഞിയായി സണ്ണി ലിയോണ്‍ വിലസുന്നു; വീഡിയോകള്‍ വൈറലായി മാറുന്നു !

ഫിലിം ഡസ്ക്
Saturday, February 10, 2018

ആദ്യ തെന്നിന്ത്യന്‍ ചിത്രത്തില്‍ രാജ്ഞിയായി അരങ്ങേറ്റം കുറിക്കുന്ന സണ്ണി ലിയോണിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ ബോളിവുഡില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ‘വീരമാദേവി’ എന്ന ചിത്രത്തില്‍ രാജ്ഞിയായാണ്‌ ബോളിവുഡിലെ ഗ്ലാമര്‍ റാണി സണ്ണി ലിയോണെത്തുന്നത്.

തമിഴിലും മലയാളത്തിലും ഹിന്ദിയിലുമായാണ് ചിത്രം പുറത്തിറങ്ങുന്നത്. തെലുങ്ക് നടന്‍ നവദീപാണ് ചിത്രത്തില്‍ സണ്ണിയുടെ നായകനായെത്തുന്നത്. തമിഴ് നടന്‍ നാസറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

യുദ്ധ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തില്‍ ഗ്ലാമറിനൊട്ടും കുറവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം ചിത്രത്തില്‍ സണ്ണി ലിയോണിന് നായകനാകാന്‍ ആളെ കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു.  പല പ്രമുഖ യുവതാരങ്ങളെയും സമീപിച്പ്പോള്‍ നായികയുടെ പേര് കേള്‍ക്കുമ്പോഴേ ഇവര്‍ പിന്മാറുകയായിരുന്നു.

 

മുന്‍ പോണ്‍ നായികയായ സണ്ണി ലിയോണിനൊപ്പം അഭിനയിക്കുന്നത് തങ്ങളുടെ ഇമേജിന് ദോഷകരമായി ബാധിക്കുമോ എന്നതായിരുന്നു മിക്ക താരങ്ങളുടെയും ഭയം. എന്നാല്‍ നവദീപ് ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഓഫര്‍ സ്വീകരിക്കുകയായിരുന്നത്രെ.

×