Advertisment

നിനക്ക് ഇത്രയും സുന്ദരമായ മുഖമുണ്ട്. പിന്നെന്തുകൊണ്ട് തടി കുറയ്ക്കുന്നില്ല ? - ഇങ്ങനെ ചോദിക്കുന്നവര്‍ക്ക് താനനുഭവിക്കുന്ന പ്രശ്നത്തെക്കുറിച്ച് അറിയില്ലെന്ന് വിദ്യ

author-image
ഫിലിം ഡസ്ക്
Updated On
New Update

ടിയുള്ളവർ എല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത അലസന്മാരാണെന്നാണ് മിക്കവരുടെയും ധാരണയെന്നു ബോളിവുഡ് നടി വിദ്യാ ബാലന്‍. വണ്ണം കുറയ്ക്കണമെന്ന് ആരാധകർ ഉപദേശിക്കാറുണ്ട്. എന്നാൽ അങ്ങനെ പറയുന്നവരോട് കയർത്ത് സംസാരിക്കാറാണ് പതിവെന്ന് വിദ്യ പറയുന്നു.

Advertisment

publive-image

നിനക്ക് ഇത്രയും സുന്ദരമായ മുഖമുണ്ട്. എന്തുകൊണ്ട് പിന്നെ നീ തടി കുറയ്ക്കുന്നില്ലെന്ന് ചിലർ ചോദിക്കാറുണ്ടായിരുന്നുവെന്ന് വിദ്യ പറയുന്നു. കുട്ടിക്കാലത്ത് ഹോർമോൺ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആളുകൾ പറയുന്നത് കേട്ട് വണ്ണം കുറയ്ക്കാൻ വ്യായാമങ്ങൾ ചെയ്യും. അപ്പോൾ ഹോർമോൺ പ്രശ്നങ്ങൾക്ക് അൽപം ശമനം ലഭിക്കും. എന്നാൽ വെെകാതെ രോ​ഗം വീണ്ടും കൂടും. മെലിയുന്ന അവസരത്തിലും വണ്ണം കൂടുന്നതായി തോന്നാറുണ്ട്.

ഭാരം കൂടിയും കുറഞ്ഞും ഇരുന്നു. ഷൂട്ടിങ് സമയത്ത് മോണിറ്ററിൽ എന്റെ സീനുകൾ വരുമ്പോൾ അതിൽ നോക്കില്ലായിരുന്നുവെന്നും വിദ്യ പറയുന്നു. വണ്ണം കൂടി വരികയാണല്ലോ, എന്താ വണ്ണം കുറയ്ക്കാനുള്ള ഉദ്ദേശമൊന്നുമില്ലേ... ഇങ്ങനെ പലരും എന്നോട് ചോദിക്കും. ഇങ്ങനെ പറയുന്നവരോട് ദേഷ്യം വന്ന് ചീത്ത വിളിക്കാനാണ് തോന്നാറുള്ളത്.

വർഷങ്ങളായി ഞാൻ ഹോർമോൺ പ്രശ്നം നേരിടുന്നു. ഹോർമോൺ പ്രശന്ം മൂലമാണ് ശരീരഭാരം കുറയാത്തതെന്ന് ആർക്കെങ്കിലും അറിയാമോ. ശരീരഭാരം കുറയ്ക്കാൻ മണിക്കൂറുകളോളം വർക്കൗട്ട് ചെയ്യുമായിരുന്നു. പക്ഷേ, വലിയ മാറ്റമൊന്നും ഉണ്ടാകാറില്ല. സത്യാവസ്ഥ അറിയാതെ എന്നെ കുറിച്ച് സംസാരിക്കരുതെന്നാണ് വിദ്യയ്ക്ക് ആളുകളോട് പറയാനുള്ളത്.

Advertisment